Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് മാത്രമല്ലല്ലോ? ഹിന്ദു കുട്ടികള്‍ വളകള്‍ ധരിയ്‌ക്കുന്നു, ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശ് ധരിയ്‌ക്കുന്നു- കര്‍ണ്ണാടകഹൈക്കോടതിയില്‍ വാദം തുടരുന്നു

ഹിജാബ് വിവാദം സംബന്ധിച്ച വാദത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍. പരാതിക്കാരായ ഹിജാബ് ധരിച്ച് പ്രതിഷേധിച്ച കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഹാജരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 11:29 pm IST
in India

ബെംഗളൂരു: ഹിജാബ് വിവാദം സംബന്ധിച്ച വാദത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍. പരാതിക്കാരായ ഹിജാബ് ധരിച്ച് പ്രതിഷേധിച്ച കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഹാജരായത്.

എന്തുകൊണ്ട് സര്‍ക്കാര്‍ ഹിജാബ് മാത്രം കണക്കിലെടുക്കുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ വളകള്‍ ധരിയ്‌ക്കുന്നില്ലേ, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കുരിശ് ധരിയ്‌ക്കുന്നില്ലേ? അവരെയൊന്നും പുറത്തേക്ക് പറഞ്ഞുവിടുന്നില്ലല്ലോ?അത് ഭരണഘടനയുടെ 15ാം വകുപ്പിന്റെ ലംഘനമാണ്. -ഇതായിരുന്നു പ്രൊഫ. രവിവര്‍മ്മ കുമാര്‍ ഉയര്‍ത്തിയ വാദം. ഹിന്ദു വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന് എതിര്‍പ്പില്ലല്ലോ. ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശും രൂപങ്ങളും ധരിയ്‌ക്കുന്നുണ്ട്. ദുപ്പട്ട ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ധരിയ്‌ക്കുന്നുണ്ട്. എന്തുകൊണ്ട് ഹിജാബ് ധരിയ്‌ക്കുന്നവര്‍ക്ക് മാത്രം വിലക്ക് കല്‍പിക്കുന്നു?- അദ്ദേഹം ചോദിച്ചു.

യൂണിഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമല്ലെന്നായിരുന്നു ഇദ്ദേഹമുയര്‍ത്തിയ മറ്റൊരു വാദം. അത് നിയമവിരുദ്ധമാണ്. വിദ്യാഭ്യാസം വൈവിധ്യം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. അല്ലാതെ ഏകത അടിച്ചേല്‍പിക്കാനുള്ളതല്ല. – പ്രൊഫ. കുമാര്‍ വാദിക്കുന്നു.

പക്ഷെ ഈ വാദമുഖങ്ങളില്‍ നിറയെ പഴുതുകള്‍ ഉള്ളതായി വിദഗ്ധര്‍ പറയുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമല്ല വളകള്‍ ധരിയ്‌ക്കുന്നത്. മുസ്ലിം പെണ്‍കുട്ടികളും വളകള്‍ ധരിയ്‌ക്കുന്നു. ഇസ്ലാം നിയമം സ്ത്രീകള്‍ വളകള്‍, കമ്മലുകള്‍, മൂക്കുത്തികള്‍ മറ്റ് തരം ആഭരണങ്ങള്‍ എന്നിവ അണിയാന്‍ അനുവദിക്കുന്നു. വളകള്‍, ലോക്കറ്റ് എന്നിവയെ ഹിജാബും ബുര്‍ഖയുമായി താരതമ്യം ചെയ്യാനാവില്ലെന്നും പറയുന്നു. കാരണം ഹിജാബും ബുര്‍ഖയും മുസ്ലിം പെണ്‍കുട്ടികള്‍ മാത്രമാണ് ധരിക്കുന്നത്. പല ഇസ്ലാമിക രാജ്യങ്ങളും ഈ വേഷങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് കരുതി നിര്‍ബന്ധപൂര്‍വ്വം വിലക്കിയിട്ടുള്ളതാണ്.

കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി അന്തിമ വിധി വരും വരെ ആരും മതവേഷങ്ങള്‍ ധരിയ്‌ക്കരുതെന്ന് വിധിച്ചിരുന്നു. ഫിബ്രവരി 16 മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ക്രമസമാധാനപാലനത്തിനും അക്രമം തടയാനും കര്‍ണ്ണാടക സര്‍ക്കാര്‍ പലയിടങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

പക്ഷെ പല മുസ്ലിം വിദ്യാര്‍ത്ഥികളും ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ച് സ്‌കൂളുകളിലും കോളെജുകളിലും എത്തുകയാണ്. അതിന് അനുവദിക്കാത്ത സ്ഥാപനങ്ങളില്‍ അവര്‍ പ്രതിഷേധം തുടരുകയും ചെയ്യുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റ്ിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ചയും വാദം തുടരും.

Tags: Hijabഹിജാബ് തര്‍ക്കംബുര്‍ഖറോകര്‍ണ്ണാടക ഹിജാബ് വിവാദംഅഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.