ചെന്നൈ:മതപരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ നിര്‍ഭയം സമരം നയിച്ച എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് 40 പേരും അറസ്റ്റിലായി.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സുരക്ഷ ലംഘിച്ച് ഇരച്ചുകയറി എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുറ്റമാരോപിച്ച് നിധി ത്രിപാഠിയെയും മറ്റ് 32 എബിവിപിക്കാരെയും ഫിബ്രവരി 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.പ്രായപൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ മൂന്ന് പേരെ വെറുതെ വിട്ടു.
“സമരക്കാര്‍ സുരക്ഷയുടെ ആദ്യ വരി ലംഘിച്ച് സ്റ്റാലിന്റെ വസതിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചിരുന്നു. പൊലീസുമായി സഹകരിക്കാതെയായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ഈ അസാധാരണനീക്കം. ഇത് ലാത്തിപ്രയോഗിക്കാനും വലിച്ചിഴയ്‌ക്കാനും ഞങ്ങളെ നിര്‍ബന്ധിതരാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടായിരുന്നു,”- പൊലീസ് ആരോപിക്കുന്നു.
ലാവണ്യയ്‌ക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്റെ വീഡിയോ:
തഞ്ചാവൂരിലെ മൈക്കേല്‍പട്ടിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ലാവണ്യ മതപരിവര്‍ത്തന നിര്‍ബന്ധം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാവണ്യയ്‌ക്ക് നീതി കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു എബിവിപി സമരം ചെയ്തത്. പൊലീസ് രംഗത്തെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ശക്തമായി പ്രതിഷേധിച്ചത് ചെറിയ സംഘര്‍ഷത്തിന് കാരണമായി.
അതിനിടെ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ലാവണ്യയുടെ ആത്മഹത്യ സംബന്ധിച്ച കേസ് സിബി ഐയ്‌ക്ക് വിടാന്‍ സൂപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പ്രശ്‌നം തേച്ചുമാച്ചുകളയാന്‍ പള്ളിയുടെയും ഡിഎംകെ നേതാക്കളുടെയും മുന്‍കയ്യില്‍ തമിഴ്‌നാട് പൊലീസില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ലാവണ്യയുടെ മരണമൊഴിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴെടുത്ത ലാവണ്യയുടെ വീഡിയോയും പുറത്തുവന്നത് ഡിഎംകെയ്‌ക്കും പള്ളി അധികൃതര്‍ക്കും ശക്തമായ തിരിച്ചടിയായി. രണ്ട് കന്യാസ്ത്രീമാര്‍ മതം മാറ്റാന്‍ ശ്രമിച്ചതായി വ്യക്തമായി ലാവണ്യ വീഡിയോയില്‍ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിക്ക് മുന്നില്‍പ്രതിഷേധിക്കാന്‍ തയ്യാറായി എന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്ന എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ വീഡിയോ വൈറലായിരുന്നു. ‘സിബി ഐയുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ദേശീയ ബാലാവകാശകമ്മീഷനുമായും തമിഴ്‌നാട് സര്‍ക്കാര്‍ സഹകരിക്കുന്നില്ല. എന്തുകൊണ്ടാണ് അവര്‍ സഹകരിക്കാത്തത്? അവര്‍ സിബി ഐയുമായും ദേശീയ ബാലാവകശാകമ്മീഷനുമായും സഹകരിക്കണം,’- വീഡിയോയില്‍ നിധി ത്രിപാഠി പറയുന്നു.
‘ഇനിയൊരു ലാവണ്യ കേസ് സംഭവിച്ചുകൂട. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമത്തിന്റെ ഇരയാണ് ലാവണ്യ. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ആവശ്യപ്പെടുന്നു’- നിധി ത്രിപാഠി വീഡിയോയില്‍ ആവശ്യപ്പെടുന്നു. എന്തായാലും ഡിഎംകെ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരം ചെയ്യുക എന്ന അതിധീരമായ വഴിയാണ് എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ ഉണ്ടായത്. ഇത് തന്നെ തമിഴ്‌നാട്ടിലുടനീളം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മാത്രമല്ല, ഫിബ്രവരി 9ന് നിധി ത്രിപാഠി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തൊഴുതുക കൂടി ചെയ്തു. 17കാരി ലാവണ്യയുടെ ആത്മഹത്യാ സംഭവത്തില്‍ തണുത്ത നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് നിധി ത്രിപാഠിയുടെ ഈ കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: