ന്യൂയോര്‍ക്ക്: ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച യുഎസ് ശതകോടീശ്വരന്‍ ജരേദ് ഐസക്മാന്റെ അടുത്ത യാത്രാസംഘത്തില്‍ സ്‌പേസ് എന്‍ജിനീയര്‍ അന്ന മേനോനും.
സ്‌പേസ്എക്‌സിലെ സ്‌പേസ് ഓപ്പറേഷന്‍സ് മേധാവിയാണ് യുഎസ് വംശജയായ അന്ന. യുഎസ് വ്യോമസേനയിലെ ലഫ്റ്റനന്റ് കേണലായ അന്ന മേനോന്‍ നാസയുടെ 2021ലെ ബഹിരാകാശ സംഘത്തിലെ അംഗവമായിരുന്നു. ഒമ്പത് പേരടങ്ങുന്ന ഈ സംഘത്തിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ഡോ. അനില്‍ മേനോനാണ് ഭര്‍ത്താവ്. സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനാണ് പകുതി മലയാളിയായ ഡോ. അനില്‍ മേനോന്‍. കലിഫോര്‍ണിയയിലെ ഹാത്രോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ പേടകനിര്‍മാണ യാത്രാവിതരണ കമ്പനിയാണ് സ്‌പേസ് എക്‌സ്.
ഈ വര്‍ഷം നാലാം പാദത്തിന് മുമ്പായി ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വിക്ഷേപം ലക്ഷ്യമിടുന്നത്. പോളാരിസ് ഡോണ്‍ ദൗത്യത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്, അതിനാല്‍ തന്നെ പലതരത്തിലുള്ള വെല്ലുവിളികളേയും അതിജീവിക്കാനും പരിഹരിക്കാനും കഴിവുള്ളവരുമായ വിദഗ്ധരുടെ ഒരു സംഘത്തെയാണ് പോളാരിസ് പ്രോഗ്രാം തിരഞ്ഞെടുത്തിരിക്കുന്നത്. അന്ന മേനോന്‍ ദൗത്യ സ്‌പെഷ്യലിസ്റ്റും മെഡിക്കല്‍ ഓഫീസറുംകൂടിയാണ്. അന്ന മേനോനേയും ജാറദ് ഐസക്മാനേയും കൂടാതെ ഐസക്മാന്റെ ടീമിലെ വെറ്ററന്‍ അംഗം സ്‌കോട്ട് പോട്ടീറ്റും സ്‌പേസ് എക്‌സ് ജീവനക്കാരിയായ സാറാ ഗില്ലിസും സംഘത്തില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: