ലണ്ടന്‍: കോവിഡ് വാക്സിനെതിരെ വീണ്ടും യുദ്ധപ്രപഖ്യാപനം നടത്തി ടെന്നിസിലെ ലോക ഒന്നാം നമ്പര്‍ പുരുഷതാരം നൊവാക് ജോക്കോവിച്ച് .കൊവിഡ് വാക്സിനെടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ കളികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറാവുമെന്ന് സെര്‍ബിയന്‍ ് താരം പറഞ്ഞു. നൊവാക് ജോക്കോവിച്ച്. വാക്സിന് എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങള്‍ ത്യജിക്കുമെന്നും . ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ ജാക്കോവിച്ച് പറഞ്ഞു. വാക്സിന് എടുക്കാത്തതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ ജോക്കോവിച്ചിന് പങ്കെടുക്കാനായിരുന്നില്ല. വാക്സിന് എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫ്രഞ്ച് ഓപ്പണും വിമ്പിള്‍ടണുമടക്കമുള്ള ടൂര്‍ണമെന്റുകള്‍ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് ജോക്കോവിച്ച് പറയുന്നത്.
‘ഞാന്‍ ഒരിക്കലും വാക്സിനേഷന് എതിരല്ല. എന്നാല്‍ സ്വന്തം ശരീരത്തില്‍ എന്ത് കുത്തിവെക്കണം എന്ന് തീരുമാനിക്കാനുള്ള ഒരാളുടെ അവകാശത്തെ ഞാന്‍ എപ്പോഴും പിന്തുണക്കുന്നു,എന്റെ ശരീരത്തെക്കുറിച്ച് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ ഏത് കിരീടത്തെക്കാളും വലുതാണ്,’ എന്നതാണ് ജോക്കോവിച്ചിന്റെ് ന്യായം
കോവിഡിനെതിരായ വാക്സിന് സ്വീകരിക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കിയിരുന്നു. വാക്സിനേഷനില്‍ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകളും ഹാജരാക്കാനായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചു. ജോക്കോ പരിശീലനവും തുടങ്ങി. എന്നാല്‍, പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്ട്രേലിയന്‍ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കി. വാക്സിനെടുക്കാത്ത ജോക്കോയെ പൊതുസമൂഹത്തിന് ഭീഷണിയായും പ്രഖ്യാപിച്ചു. താരം വീണ്ടും കോടതിയെ സമീപിച്ചെങ്കിലും മൂന്നംഗ ഫെഡറല്‍ കോടതി അപ്പീല്‍ തള്ളി. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ സെര്‍ബിയയിലേക്ക് തിരിച്ചു.
21-ാം ഗ്രാന്സ്ലാം എന്ന സ്വപ്നം ഉടഞ്ഞ് ഓസ്ട്രേലിയയില്‍ നിന്നു മടങ്ങിയ ജോക്കോയ്ക്ക് വാക്സീന് വിവാദത്തില്‍ നഷ്ടപ്പെടാന്‍ ഏറെയാണ്. സീസണിലെ ആദ്യ ഗ്രാന്സ്ലാം നഷ്ടപ്പെട്ടതിനു പുറമേ മറ്റു ടൂര്‍ണമെന്റുകളിലേക്കും അനിശ്ചിതത്വം പടരുന്നു. ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചിരിക്കും ഈ രാജ്യങ്ങളിലെ ഗ്രാന്സ്ലാമുകളിലേക്കുള്ള പ്രവേശനം.
വീസ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ പ്രവേശനത്തിന് 3 വര്‍ഷത്തെ വിലക്കിനും നിയമപരമായി സാധ്യതയുണ്ട്. 9 തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ജോക്കോയെ ഇനിയെന്ന് മെല്‍ബണിലെ കോര്‍ട്ടില്‍ കാണാനാവുമെന്നതിലും അനിശ്ചിതത്വം തന്നെ. ജോക്കോവിച് ഇനി മത്സരിക്കാനിരിക്കുന്നത് ഈ മാസം നടക്കാനിരിക്കുന്ന ദുബായ് ടെന്നിസ് ചാംപ്യന്‍ഷിപ്പിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: