കൊച്ചി: കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോഴും എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ആര്ഭാടമാക്കാന് കോടികള്‍ പിരിക്കുന്നു. എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ചുകളില്‍ നിന്നായി പതിനായിരം രൂപ വീതമാണ് പൊതുജനങ്ങളില്‍ നിന്നും പിരിക്കുന്നത്. ഹുണ്ടികയായി വീടുകളില്‍ നിന്നും കടകളില്‍ നിന്നുമാണ് പണം പിരിക്കുന്നത്. കൂടാതെ സര്‍വീസ് സംഘടനകളും വര്‍ഗ ബഹുജന സംഘടനകളും സമ്മേളനത്തിനായി കോടികള്‍ പിരിക്കുന്നുണ്ട്.
മൂവായിരം രൂപ വീതമാണ് അധ്യാപകരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും നല്‍കേണ്ടത്. കോടികള്‍ മുടക്കി സംസ്ഥാന സമ്മേളനം ആഘോഷമാക്കുന്നതിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അഞ്ഞൂറില്‍ താഴെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തിന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത് എന്തിനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം. ഇക്കുറി പ്രകടനവും വൊളന്റിയര്‍ മാര്‍ച്ചും ഉണ്ടാകില്ല.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയാകുന്നത്. പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്ന കൊലപാതകങ്ങള്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് കേസും വിവാദങ്ങളുമൊക്കെ സമ്മേളനത്തില്‍ ചര്‍ച്ചയാകും. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്നു പറയുമ്പോഴും ഭരണവും പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുപോകാന്‍ ഒരു കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന ശ്രമവും അതിനെ ചെറുക്കാന്‍ മറുവിഭാഗം നടത്തുന്ന നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിഴല്‍യുദ്ധങ്ങള്‍ വലുതാക്കുന്നുവെന്ന സംഭാഷണവും ഉണ്ട്. വിഭാഗീയതയുടെ തുരുത്തുകള്‍ പലഭാഗങ്ങളിലും സജീവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പല ജില്ലാ സമ്മേളനങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: