തൃശൂര്‍: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിനുള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ കേസ്. ശോഭ സുബിനു പുറമെ നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്സല് എന്നിവര്‍ക്കെതിരെയും മതിലകം പോലീസ് കേസെടുത്തു.
ശോഭ സുബിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലമം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
ഫെബ്രുവരി ഒമ്പതുമുതല്‍ വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി പോലീസില്‍ പരാതി നല്കി. ഐപിസി സെക്ഷന്‍ 66 (ഇ)67 ഐടി ആക്ടനുസരിച്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് ശങ്കരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: