ന്യൂദല്‍ഹി: ഇന്ത്യയിലെ മ്യൂസിയങ്ങളുടെ പുനരാവിഷ്‌കാരം ‘ എന്ന വിഷയത്തെക്കുറിച്ച് 15,16 തീയതികളില്‍ നടക്കുന്ന ആദ്യ ആഗോള ഉച്ചകോടി ജി. കിഷന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് രണ്ടു ദിവസത്തെ ആഗോള ഉച്ചകോടി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഓഹരി ഉടമകള്‍ ഭാഗമാകും. ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ വാസ്തുവിദ്യയും പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍, പരിപാലനം, ശേഖരങ്ങള്‍ (ക്യൂറേഷന്‍ & കണ്‍സര്‍വേഷന്‍ രീതികള്‍ ഉള്‍പ്പെടെ), വിദ്യാഭ്യാസവും പ്രേക്ഷക ഇടപഴകലും എന്നീ നാല് ആശയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്.
മ്യൂസിയം വികസന, പരിപാലന മേഖലയിലെ മികച്ച സമ്പ്രദായങ്ങളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചകോടിയില്‍ ഇന്ത്യയിലെയും, ലോകമെമ്പാടുമുള്ള ഈ രംഗത്തെ വിദഗ്ധര്‍ ഒരുമിച്ച് ചേരും. 25ലധികം മ്യൂസിയോളജിസ്റ്റുകളും മ്യൂസിയം പ്രൊഫഷണലുകളും, മ്യൂസിയങ്ങളുടെ പുനര്‍രൂപകല്‍പ്പന മുന്‍ഗണനകളും സമ്പ്രദായങ്ങളും പരിശോധിക്കും. ഈ ഉച്ചകോടിയിലൂടെ പുതിയ മ്യൂസിയങ്ങള്‍ വികസിപ്പിക്കുന്നതിനും, ഒരു നവീകരണ ചട്ടക്കൂട് പരിപോഷിപ്പിക്കുന്നതിനും, ഇന്ത്യയില്‍ നിലവിലുള്ള മ്യൂസിയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒരു രൂപരേഖ സൃഷ്ടിക്കുന്നത് ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സാംസ്‌കാരിക, വികസന, ടൂറിസം, മന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.
ഇന്ത്യയിലെ 1000ത്തിലധികം മ്യൂസിയങ്ങള്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാത്രമല്ല, ഭാവി തലമുറകളെ ബോധവല്‍ക്കരിക്കാനും സഹായകമാണെന്ന് അദേഹം വ്യക്തമാക്കി. പങ്കെടുക്കുന്നതിന് ഇവിടെ സൈൻ അപ്പ് ചെയ്യുക: https://www.reimaginingmuseumsinindia.com/
പ്രതികരിക്കാൻ ഇവിടെ എഴുതുക: