കിരണ്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ആഷിന് കിരണ്‍ നിര്‍മിച്ച് സുജിത് എസ് നായര്‍ തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ‘രാഘവേട്ടന്റെ 16ഉം രാമേശ്വരയാത്രയും’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഓഫീഷ്യല്‍ പേജിലൂടെ പുറത്തു വിട്ടു.
മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും അവരുടെ പേജില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപു കിരണ്‍ സദാശിവന്, ഛായാഗ്രഹണം – ഗൗതം ലെനിന്, സംഗീതം – റോണി റാഫേല്‍, സംഭാഷണം – സിനു സാഗര്‍, കല- മനോജ് ഗ്രീന്‍വുഡ്സ്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ – ഷാജി തിരുമല, പ്രൊഡക്ഷന്‍ കണ്ട്രോളര് – എസ് മുരുകന്, സാങ്കേതിക സഹായം – അജു തോമസ്, ഡിസൈന്‍സ് – എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പി ആര് ഓ -അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: