കാബൂൾ: ജനാധിപത്യ സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അടുത്തിടെയുണ്ടായ രാഷ്‌ട്രീയ മാറ്റം റേഡിയോ മേഖലയെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട്. താലിബാൻ ഭരണത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ 86 റേഡിയോ സ്റ്റേഷനുകള്‍ പ്രവർത്തനം നിർത്തിവച്ചു. ഫെബ്രുവരി 13 യു എന്‍ ലോക റേഡിയോ ദിനമായി ആചരിച്ച വേളയിലാണ് അഫ്ഗാനിൽ നിന്നും ഈ വാർത്ത പുറത്തു വന്നത്.
സാമ്പത്തികവും രാഷ്‌ട്രീയവും ആയ പ്രശ്‌നങ്ങളാണ് അഫ്ഗാന്‍ മാധ്യമങ്ങളുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് മാധ്യമ നിരീക്ഷണ സംഘടനകളെ ഉദ്ദരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഡസന്‍ കണക്കിന് റേഡിയോകളില്‍ ഒന്നാണ് റേഡിയോ ജഹാന്‍. കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ കാരണം ആറ് മാസത്തിലേറെയായി റേഡിയോ ജഹാന്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മേധാവി മൊസാവര്‍ റാസിഖ് പറഞ്ഞു.
രാജ്യത്തെ 70 ശതമാനം റേഡിയോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് റേഡിയോ നിലയങ്ങൾ അടക്കാനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. അതേ സമയം ഗവൺമെന്‍റ്, റേഡിയോ നിലയങ്ങളിൽ നിന്ന് നികുതിയും ഈടാക്കുന്നുണ്ടെന്ന് സാംസമ റേഡിയോ സ്റ്റേഷൻ മേധാവി സെയ്ഫുല്ലാഹ് അസീസി പറഞ്ഞു.
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ , ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം 300-ലധികം വ്യത്യസ്ത തരം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അന്താരാഷ്‌ട്ര സമൂഹം മാധ്യമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നില്ലെങ്കില്‍, ഈ റേഡിയോ സ്റ്റേഷനുകളില്‍ പലതും അടുത്ത ആറു മാസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകള്‍ കാണിക്കുന്നു. ഇത് രാജ്യത്തെ മാധ്യമങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്’-അഫ്ഗാന്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷന്‍ ഹെഡ് ഹോജത്തുള്ള മുജാദീദി പറഞ്ഞു.
മാധ്യമ ഉപകരണം സാങ്കേതികമായി വിവിധ രീതികള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും , ചില രാജ്യങ്ങളിലെ ആളുകളുടെ പ്രധാന വിവര സ്രോതസ്സുകളില്‍ ഒന്നായി റേഡിയോ ഇപ്പോഴും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: