Categories: Defence

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് മൂന്നു വയസ്സ്: പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്?; സുരക്ഷാ വീഴ്ചയോ

സൈനിക നീക്കങ്ങള്‍ കാരണം സാധാരണ ജനങ്ങള്‍ക്ക് സ്വര്യ ജീവിതം തടസ്സപ്പെടുന്നു എന്ന് പറഞ്ഞു മുഫ്തി മുഹമ്മദ് മന്ത്രിസഭാ ആണ് SOPയിലെ സുപ്രധാന സുരക്ഷാ വ്യവസ്ഥ തന്നെ എടുത്തു മാറ്റിയത്

Published by

കാശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്. മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്.

പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്‌ക്ക് സമീപമായിരുന്നു ആക്രമണം. 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍. തിരിച്ചറിയാനാകാത്ത വിധം വാഹനം ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നു.

ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്. ആക്രണത്തിന് തൊട്ടു മുന്‍പ് ചിത്രീകരിച്ച വീഡിയോയും പിന്നീട് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പുറത്തു വിട്ടിരുന്നു. എകെ 47 നുമായി നില്‍ക്കുന്ന ചാവേറിനെ വീഡിയോയില്‍ ദൃശ്യമായിരുന്നു. വയനാട് ലക്കിടി സ്വദേശിയായ വിവി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള ധീരസൈനികരുടെ വീരമൃത്യു ഇന്നും ഒരു വിങ്ങലായി ഓരോ ഭാരതീയരുടേയും മനസില്‍ അവശേഷിക്കുന്നുണ്ട്.

ഭാരത പുത്രമാരുടെ വീരമൃത്യുവിന് ഭാരതം പാകിസ്താന് നല്‍കിയ മറുപടിയായിരുന്നു ബാലാക്കോട്ട്. എന്തിനും കരുത്തുള്ള രാജ്യമാണ് ഭാരതമെന്ന് പാകിസ്താന് ബോധ്യപ്പെടുത്തിയത് ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെയായിരുന്നു. നിരവധി ഭീകര ക്യാപുകളാണ് ഭാരതം നടത്തിയ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞത്. ഭീകര നേതാക്കളടക്കം നിരവധി ഭീകരര്‍ ഭാരതം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

പുല്‍വാമയില്‍ എന്താണ് സംഭവിച്ചത് ?

മാര്‍ഗ്ഗ തടസ്സവും കാലാവസ്ഥ മോശമായതും കൊണ്ട് ജമ്മുവിലെ ക്യാമ്പില്‍ ഫെബ്രുവരി 4 മുതല്‍  കപ്പാസിറ്റിയുടെ  മൂന്നിരട്ടി ആളുകള്‍ ആണ് ഉണ്ടായിരുന്നത്. അതിനാല്‍ ആണ് 78  വാഹനങ്ങളില്‍ ആയി 14 നു 2547  സി ആര്‍ പി എഫ് ഭടന്മാരെ കൊണ്ട് വരേണ്ടി വന്നത്.. ലീവ് കഴിഞ്ഞു വന്നവരും അതില്‍ ഉള്‍പ്പെടും.

പുല്‍വാമയിലെ അവന്തിപുരയില്‍ വച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച  ഭീകരരുടെ വാഹനം ജമ്മു  ശ്രീനഗര്‍ ഹൈവേയുടെ അരികില്‍ സര്‍വീസ് റോഡിലൂടെ സൈനിക കോണ്‍വോയുടെ ഇടയില്‍ കയറി. സൈനിക വ്യൂഹത്തിലെ 5 മത്തെ ബസിനെ ഓവര്‍ടേക്ക് ചെയ്ത ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. ആ ബസിന്റെ ഒന്നും തന്നെ ശേഷിച്ചില്ല.. പിന്നില്‍ വന്ന ബസ് ഭാഗികമായി തകര്‍ന്നു. പക്ഷെ വാഹനങ്ങള്‍ തമ്മില്‍ ഉള്ള  SOP – Standard Operating Procedure ദൂരം നിയന്ത്രിച്ചിരുന്നത് കൊണ്ട് ആവാം വലിയ സംഖ്യയില്‍ ഉള്ള സൈനികര്‍  തന്നെ രക്ഷപെട്ടത്..

സൈനിക വ്യൂഹത്തിന്റെ  മൂവ്‌മെന്റ്

SOP നോക്കിയാല്‍ CRPF എന്ന പാരാമിലിട്ടറി  സേന പോലെ ഒക്കെ തന്നെയാണ് ഇന്ത്യന്‍ സൈനിക വാഹന വ്യൂഹവും കടന്നു പോകുക. പക്ഷെ സൈന്യത്തിന്റെ വാഹന വ്യൂഹത്തില്‍ 20 – 30 വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടാവില്ല .  സൈനിക വാഹന വ്യൂഹം തുടങ്ങുന്ന സ്ഥലത്തും എത്തിച്ചേരുന്ന സ്ഥലത്തും മാത്രം സിവിലിയന്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ്ണ  വിലക്കുണ്ട്..  

ജമ്മു ശ്രീനഗര്‍ ഹൈവേയുടെ കാര്യം എടുത്താല്‍ നിരവധി പോയിന്റുകളില്‍ സര്‍വീസ് റോഡും / ബൈലൈനുകളും , ആ റോഡില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന വഴികളും ഉണ്ട്. നിലവിലെ 2003 ല്‍ മാറ്റം വരുത്തിയ SOP പ്രകാരം ഈ പറഞ്ഞ ബൈലനുകളും മറ്റു  റോഡുകളും അനവധി നിരവധി സംഖ്യയില്‍ സൈനിക വാഹനങ്ങള്‍ കടന്നു പോകുന്നത് വരെ തടയാന്‍ പ്രായോഗികമായും , നിയമപരമായും സാധിക്കില്ല  

സി ആര്‍ പി എഫ് ന്റെ 249 ബറ്റാലിയനുകളില്‍ എണ്ണം പറഞ്ഞ 61 ബറ്റാലിയന്‍ ആണ് ജമ്മു കശ്മീര്‍ സംസ്ഥാനത്തു കര്‍മ്മനിരതര്‍ ആയുള്ളത്.. അതില്‍ കാശ്മീരില്‍ ഉള്ളത് 48 ബറ്റാലിയന്‍ ആണ്.. പിന്നെ ഉള്ള 13 എണ്ണം ജമ്മുവില്‍ ആണ് ഉള്ളത്.. മൊത്തം ഇഞജഎ സംഖ്യ അങ്ങനെ ഏതാണ്ട് 65000 ത്തോളം ആണ് ..  

ഈ 271 കിലോമീറ്ററില്‍ ആദ്യമായി അല്ലസി ആര്‍ പി എഫ് വാഹനവ്യൂഹം കടന്നു പോകുന്നത്.. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും  സി ആര്‍ പി എഫ്സൈനിക വ്യൂഹം ജമ്മുവില്‍ നിന്നും തിരിച്ചും നീങ്ങും. ( ഭീകരാക്രമണം നടന്നതിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍  റോഡ് കാണാന്‍ പോലും സാധിക്കാത്ത രീതിക്ക് മഞ്ഞു പെയ്യുന്നത് കാരണം സൈനിക നീക്കം ഉണ്ടായില്ല. അതിനാല്‍ തന്നെ കൂടുതല്‍ സൈനികരെ ഒരുമിച്ചു പ്രത്യേക സാഹചര്യത്തില്‍ സി ആര്‍ പി എഫ്നു കാശ്മീരിലേക്കും തിരികെയും കൊണ്ട് വരേണ്ടി വന്നു.}  

ജമ്മുവിലെ സി ആര്‍ പി എഫ്ക്യാമ്പില്‍ 1000 പേരെ താമസിപ്പിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ആണ് ഉള്ളത്.. പക്ഷെ പ്രകൃതി ഉണ്ടാക്കുന്ന തടസ്സങ്ങള്‍  മഞ്ഞു വീഴ്ച, കൊടുങ്കാറ്റ്, ഹിമപാതം, മലയിടിച്ചില്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ സൈനിക നീക്കം പൂര്‍ണ്ണമായും നിലക്കും.. അങ്ങനെ വരുമ്പോള്‍ പലപ്പോഴും 1000 പേര് തങ്ങുന്ന  ക്യാമ്പില്‍ 3000- 4000 പേര് വരെ തങ്ങും .

ഉണ്ടായത് സുരക്ഷാ വീഴ്ച ആണോ ?

ഇന്ത്യന്‍ ആര്‍മി ആയാലും പാരാമിലിട്ടറി ആയാലും അവരുടെ യാത്രയിലും ഗതാഗത കാര്യങ്ങളിലും കൃത്യമായ നിയന്ത്രങ്ങള്‍ ഉണ്ട്. അതിനെ ആണ്    SOP – Standard Operating Procedure എന്ന് പറയുന്നത്. പ്രത്യേകിച്ച് ഒരു ഭീകരവാദ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്തെ ആര്‍മി / പാരാമിലിട്ടറി മൂവ്‌മെന്റുകള്‍ നടത്തുമ്പോള്‍ കൃത്യമായി   SOP -പാലിക്കണം എന്നാണ് നിര്‍ദേശം…  

പക്ഷെ ഒരു സിവിലിയന്‍ ഗതാഗത മാര്‍ഗ്ഗങ്ങളെ പൂര്‍ണ്ണമായും ഉപയോഗിക്കേണ്ടി   വരുന്ന അവസരങ്ങളില്‍ , പ്രകൃതി  കാലാവസ്ഥ തുടങ്ങിയവ എതിരായ സാഹചര്യങ്ങളില്‍   SOP കര്‍ശനമായി പാലിക്കുക പ്രായോഗികം ആകാറില്ല.  

രണ്ടു വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മിനിമം അകലം കൃത്യമായി പിന്നില്‍ വരുന്ന വാഹനം പാലിക്കണം.. യാത്ര തുടങ്ങി അവസാനിക്കുന്ന സമയം നേരത്തെ തന്നെ ഉറപ്പിച്ചിരിക്കും… യാത്രയില്‍ എവിടെ ഒക്കെ ഹാള്‍ട്ട് ഉണ്ടെന്ന നിര്‍ദേശം നേരത്തെ കൈമാറും. അതല്ലാത്ത ഒരു ഇടത്തും വാഹനം നിര്‍ത്താനോ ഇറങ്ങാനോ  പാടില്ല.. 

റോഡ് ഓപ്പണിങ് പാര്‍ട്ടി  ROP 

സൈനിക വാഹന വ്യൂഹം കടന്നു പോകുന്ന റോഡിന്റെ മൊത്തം ദൂരത്തില്‍ ഓരോ സ്ഥലത്തിന്റെ ചുമതല ഓരോ ചുമതലക്കാര്‍ ഉണ്ടാവും. ആ ദൂരം അത്രയും റോഡില്‍  ബോംബുകള്‍ മൈനുകള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ആ നിശ്ചയിച്ച ഫോഴ്‌സിന്റെ ചുമതല ആണ്.വാഹനത്തിന്റെ വലുപ്പവും കപ്പാസിറ്റിയും അനുസരിച്ചുള്ള എണ്ണത്തില്‍ മാത്രമേ വാഹനത്തില്‍ സൈനികരെ കയറ്റാന്‍ പാടുള്ളൂ..പുല്‍വാമയിലെ  ആക്രമണം നടന്ന സ്ഥലത്തിന്റെ ചുമതല, CRPF ROP  നു തന്നെ ആയിരുന്നു..

സിവിലിയന്‍ ട്രാഫിക് നൂലാമാലകള്‍ :

കശ്മീരിലെ സാഹചര്യത്തില്‍ ഏറ്റവും കൃത്യമായി പാലിക്കേണ്ട ഒരു നിബന്ധന ആണ് സൈനിക വ്യൂഹം കടന്നു പോകുമ്പോള്‍ സിവിലിയന്‍ ട്രാഫിക് പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യണം എന്നത്. നിലവിലെ   SOP അനുസരിച്ചു ഒരു സൈനിക വാഹനവ്യൂഹം പോകുമ്പോള്‍ ഒരു കാരണവശാലും സിവിലിയന്‍ ട്രാഫിക്  മൂലം തടസ്സമുണ്ടാകരുത് എന്നായിരുന്നു  വ്യവസ്ഥ . 2003 ലെ പിഡിപി- കോണ്‍ഗ്രസ് ഭരണ കാലത്തു സൈനിക നീക്കങ്ങള്‍ കാരണം സാധാരണ ജനങ്ങള്‍ക്ക് സ്വര്യ ജീവിതം തടസ്സപ്പെടുന്നു എന്ന് പറഞ്ഞു മുഫ്തി മുഹമ്മദ്  മന്ത്രിസഭാ ആണ്  SOPയിലെ സുപ്രധാന സുരക്ഷാ വ്യവസ്ഥ തന്നെ എടുത്തു മാറ്റിയത്..മാത്രമല്ല ആ സമയത്തു തന്നെയാണ്  പൊലീസിന് കീഴില്‍ ഉണ്ടായിരുന്ന  എലീറ്റ് കമാന്‍ഡോ ഗ്രൂപ്പും ഇന്ത്യന്‍ ആര്‍മി പരിശീലിപ്പിച്ച ആന്റി  ഇന്‍സര്‍ജന്‍സി സ്‌പെഷലിസ്റ്റുകളും ആയ SOG – Special Operations Group  നെ വേണ്ട എന്ന് വച്ചതും..  . ആ നിയമം ഉണ്ടായിരുന്നുവെങ്കില്‍  ജവാന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ആയി  സിവിലിയന്‍ വാഹനവുമായി റോഡരികില്‍ കാത്തു നില്ക്കാന്‍ ജിഹാദി ഭീകരര്‍ക്ക് കഴിയില്ലായിരുന്നു.. സൈനിക വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിലേക്ക് തുറക്കുന്ന എല്ലാ റോഡുകളും നിശ്ചിത സമയം മുന്‍പേ ROPസംഘം ബ്ലോക്ക് ചെയ്തു വഴി ക്ലിയര്‍ ചെയ്യും.

മിക്കവാറും സമയങ്ങളില്‍ ഇത് പോലുള്ള സാഹചര്യം നേരിടാന്‍ ക്യാമ്പിലെ സൈനികരെ കാശ്മീരിന് പുറത്തേക്ക് അയക്കാറുണ്ട്.. ഇവരെ വീണ്ടും അടുത്ത ദിവസങ്ങളില്‍ വാലിയില്‍ എത്തിക്കേണ്ടത് കൊണ്ട് അധികം ദൂരേക്കും പോകാന്‍ കഴിയില്ല .ഒരു ദിവസം സി ആര്‍ പി എഫ് വാഹന വ്യൂഹം പോയിട്ടില്ല എങ്കില്‍ ഏതെങ്കിലും മറ്റു പാരാമിലിട്ടറിയോ,  മിലിട്ടറി സൈനിക വ്യൂഹമോ അതിലൂടെ കടന്നു പോവും എന്ന് ഒരിക്കല്‍ എങ്കിലും ആ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചിട്ടുള്ളവര്‍്ക്കും മനസിലാവും..സി ആര്‍ പി എഫ് ബറ്റാലിയനെ തന്നെ വധിക്കണം എന്ന് നിര്‍ബന്ധം  ജിഹാദി ഭീകരര്‍ക്ക് ഇല്ലല്ലോ.

ഭാരത മണ്ണിന് വേണ്ടി ജീവ ത്യാഗം ചെയ്ത ഓരോ ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിനം. പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ഓരോ സൈനികര്‍ക്കുമുള്ള രാഷ്‌ട്രത്തിന്റെ പ്രണാമമാണ് പുല്‍വാമ ദിനം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts