ഒന്റാറിയോ: കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങളില്‍ കവര്‍ച്ച പതിവാകുന്നു.ഒന്റാറിയോ പീല്‍ റീജിയണില്‍ കഴിഞ്ഞ ദിവസം മൂന്നു ഹിന്ദു ക്ഷേത്രങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു.
ജനാലകളും,പൂട്ടും പൊളിച്ചു ക്ഷേത്രത്തിനു അകത്തു നടന്ന കവര്‍ച്ചയില്‍ പൂജാ സാമഗ്രികളും,കാണിയ്‌ക്ക വഞ്ചിയും നശിപ്പിയ്‌ക്കപ്പെട്ടു. കാണിയ്‌ക്ക വഞ്ചിയുമായി രക്ഷപ്പെടുന്ന മോഷ്ടാവിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.പീല്‍ ജില്ലാ പോലീസ് ഈ ദൃശ്യങ്ങള്‍ പൊതു മാധ്യമങ്ങളിലും,പൊതു ഇടങ്ങളിലും,പ്രസിദ്ധീകരിയ്‌ക്കുകയും, ഒപ്പം പ്രതിയെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി പിടികൂടുന്നതിനായി പൊതുജന സഹായവും തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടാവ് തകര്‍ത്ത, മിസ്സിസ്സാഗയിലെ പ്രസിദ്ധമായ ഹിന്ദു ഹെറിറ്റേജ് സെന്റര്‍, ബ്രാംപ്ടണിലെ മാ ചിന്ത്പൂര്‍ണി മന്ദിര്‍ ശ്രീ ഗൗരി ശങ്കര്‍ മന്ദിര്‍ എന്നിവയില്‍ നിന്നായി 25000ല്‍ അധികം ഡോളര്‍ കവര്‍ച്ച ചെയ്യപ്പെട്ടു.കെട്ടിടത്തിനും,സാമിഗ്രികള്‍ക്കും വരുത്തിയ കേടുപാടുകളുടെ നഷ്ടം കണക്കാക്കി വരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഹിന്ദു ക്ഷേത്രങ്ങളില്‍ നടന്നു വരുന്ന കവര്‍ച്ചാ പരമ്പരയില്‍ ഭക്തര്‍ വളരെ ദുഃഖാകുലരാണ്. ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ നടന്നു വരുന്ന ഇതുപോലുള്ള ആക്രമണങ്ങളില്‍ കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി
അനിഷ്ഠ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിയ്‌ക്കപ്പെടാതെ ഇരിയ്‌ക്കുന്നതിനും, മോഷ്ടാവിനെ പിടിയ്‌ക്കുന്നതിനു വേണ്ടിയും സര്‍ക്കാര്‍ പോലീസ് തലത്തില്‍ നടന്നു വരുന്ന നടപടികള്‍ സംഘടനയുടെ അടിയന്തിര യോഗം വിലയിരുത്തി. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: