ന്യൂദല്‍ഹി: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു. ആറു വര്‍ഷം കൊണ്ടാണ് ഇത്രയും വര്‍ധനയെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ സ്ത്രീകള്‍ക്കെതിരേ 16,418 അക്രമങ്ങളാണുണ്ടായത്. 2318 മാനഭംഗക്കേസുകളും 4269 ലൈംഗികാതിക്രമക്കേസുകളുമുണ്ടായി. വീടുകളിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 5016 കേസുകളുമുണ്ടായി. 2020ല്‍ 12,659 അക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരേ ഉണ്ടായെങ്കില്‍ 2021ല്‍ 16,418 ആയി.
2021ല്‍ ബാലപീഡനം സംബന്ധിച്ച 3549 പോക്സോ കേസുകളാണെടുത്തത്. 2020ല്‍ ഇത് 3019, 2019ല്‍ 3609 എന്നിങ്ങനെയായിരുന്നു. 2021ല്‍ മലപ്പുറത്താണ് കൂടുതല്‍ പോക്സോ കേസുകള്‍, 457. തിരുവനന്തപുരം റൂറല്‍ രണ്ടാമത്, 318. കുറവ് കണ്ണൂരില്‍, 93. 2016 മുതല്‍ പോക്സോ കേസുകള്‍ കൂടി വരികയാണ്. 2016ല്‍ 2122 ആയിരുന്നു. 2017ല്‍ 2697, 2018ല്‍ 3180, 2019ല്‍ 3609. ലോക്ഡൗണ്‍ കാരണം 2020ല്‍ കുറഞ്ഞു, 3019. 2021ല്‍ 3549 ആയി വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: