ന്യുയോര്‍ക്ക് : റോക്ക്ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്മാന് / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു . റോക്ക് ഫെല്ലര്‍ ചീഫ് എക്സിക്യു്ട്ടീവ് ഓഫീസര്‍ ഗ്രിഗറി ഫ്ലെമിംഗ് ് വെളിപ്പെടുത്തിയതാണ് പുതിയ നിയമനം .
റോക്ക് ഫെല്ലേഴ്സ് ഗ്ലോബല്‍ ഫാമിലി ഓഫീസ് അഡ്വൈസറായും രുചിര്‍ പ്രവര്‍ത്തിക്കും . മോര്ഗന് സ്റ്റാന്‍ലി ഇന്വെസ്റ്മെന്റ് മാനേജ്മെന്റ് ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം . ശര്‍മയുടെ ബഹുമുഖ കഴിവുകള്‍ കമ്പനിയുടെ വളര്‍ച്ചക്ക് പ്രയോജനകരമായിരുക്കുമെന്ന് സി.സി.ഇ ഗ്രിഗറി പറഞ്ഞു .
നേവല്‍ പാഫീസറുടെ മകനായി ബോംബെയിലായിരുന്നു ശര്‍മയുടെ ജനനം .ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്നും ബിരുദം നേടി .
ഇന്‍വെസ്റ്റര്‍ , ഫണ്ട് മാനേജര്‍ എന്ന നിലയിലും ആഗോള സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചും പ്രശ്സതനായ വ്യക്തിയാണ് ശര്‍മ്മ . വാര്‍ത്താ മാധ്യമങ്ങളിലും , മാസികകളിലും ദീര്‍ഘകാലം കോളമിസ്റ്റായും ശര്‍മ്മ പ്രവര്‍ത്തിച്ചിരുന്നു .
2012 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ബ്രേക്ക്ഔട്ട് നേഷന്‍സ്’ എന്ന പുസ്തകത്തിന് ഇന്ത്യയില്‍ റിക്കാര്‍ഡ് വില്‍പ്പന നടന്നിരുന്നു . ഇക്കണോമിക്സ് ടൈംസ്, ന്യുസ് വീക്ക് ഇന്റര്‍നാഷണല്‍ , വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ആനുകാലിക സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് അനവധി ലേഖനങ്ങള്‍ ശര്‍മ്മ എഴുതിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: