Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗാനസാഹിതിയിലെ ശ്രീല വസന്തം

സിനിമാ ഗാനങ്ങളെ മലയാളികളുടെ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനങ്ങളാക്കിയ ഗിരീഷ് പുത്തന്‍ചേരിയുടെ വേര്‍പാടിന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഒരു വ്യാഴവട്ടം തികഞ്ഞു

കുമ്മനം രവി by കുമ്മനം രവി
Feb 13, 2022, 06:00 am IST
in Entertainment

ജോണി വാക്കര്‍ എന്ന ജയരാജിന്റെ സിനിമയിലൂടെ തുടക്കം കുറിച്ചെങ്കിലും ‘ദേവാസുര’ത്തിലെ സൂര്യ കിരിടം എന്ന ഗാനമാണ് ഗിരീഷ് പുത്തന്‍ചേരിയെ ശ്രദ്ധേയനാക്കിയത്. കവിതയുടെ ആഴവും ആര്‍ദ്രതയുള്ള ഗാനങ്ങളിലൂടെ പുത്തന്‍ചേരി മലയാള ഗാനശാഖയുടെ വീണ്ടെടുപ്പ് നടത്തി. വയലാര്‍ ദേവരാജന്‍ പി. ഭാസ്‌കരന്‍ ദക്ഷിണാമൂര്‍ത്തി  കാലത്തിന്റെ അസ്തമയത്തോടെ അന്യം നിന്നുപോയ ചലച്ചിത്രത്തിന്റെ കാവ്യപാരമ്പര്യത്തെ പുത്തന്‍ചേരി മടക്കി കൊണ്ടുവന്നു. മലയാളിയുടെ പാട്ടുകളില്‍ വീണ്ടും പുഴയൊഴുകി. മലനിരകളും പൂക്കളും പൂവമ്പനും വീണ്ടും പാടിത്തുടങ്ങി. വൃന്ദാവനവും ഹരിമുരളീരവവും പുതിയ കാലത്തിന്റെ നിറവും താളവുമണിഞ്ഞു. ആയിരത്തഞ്ഞൂറിലേറെ ഗാനങ്ങളെഴുതി. 18 വര്‍ഷം കൊണ്ട് ആ ഗാനവസന്തം പെയ്തു പോയി.

കോഴിക്കോട്ടെ പുത്തന്‍ഞ്ചേരി എന്ന ഗ്രാമവും അവിടത്തെ മണ്ണും പുഴയും പ്രകൃതിയും അമ്പലവും തിറയും, അവിടെ അകാലത്തില്‍ മരിച്ച അച്ഛനും കഷ്ടപ്പാടുകളുടെ ബാല്യവും എല്ലാം ഈ ഗാനരചയിതാവിന്റെ സിരകളില്‍ വരികളായി ജനിക്കുകയായിരുന്നു. ദേവാസുരത്തിലെ നായകനായി രഞ്ജിത്തിന്റെ കഥയില്‍ സ്ഥാനം പിടിച്ച മുല്ലശ്ശേരി രാജുവുമായുള്ള ബന്ധമാണ് ഗിരീഷ് പുത്തന്‍ചേരിയെ ഗാനരചയിതാവാക്കിയത്. മുല്ലശേരിത്തറവാടിന്റെ അകത്തളത്തിലെ കാവ്യഗാനസദസുകളില്‍ നിന്നാണ് ഗിരീഷ് മലയാള സിനിമയുടെ രാജസദസിലേക്കുള്ള പടവുകള്‍ കയറുന്നത്. ”അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പാട്ടെഴുതാന്‍ ആവശ്യപ്പെട്ടാല്‍ പോലും ഈണത്തിന്റെ മീറ്ററിനൊത്ത് കൃത്യമായി വരികള്‍ സൃഷ്ടിച്ച് നമ്മെ വിസ്മയിപ്പിക്കുവാന്‍ കഴിവുള്ള ഒന്നാന്തരമൊരു പ്രൊഫഷണല്‍…” എന്നാണ് പുത്തന്‍ചേരിയുടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ വിദ്യാസാഗര്‍ പ്രകീര്‍ത്തിച്ചത്. പാട്ടെഴുതി ട്യൂണിടുന്ന പഴയ രീതി മാറി മുന്‍കൂട്ടി തയ്യാറാക്കുന്ന ഈണത്തിനൊപ്പിച്ച് വരിയെഴുതുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്ന് സര്‍ഗാത്മകത തെളിയിച്ചുവെന്നതാണ് ഗിരീഷിന്റെ നേട്ടം. സംഗീതത്തിന്ന് മേല്‍ക്കൈയുള്ള ചലച്ചിത്ര ഗാന രംഗത്ത് സാഹിത്യത്തിന്റെ മേല്‍ക്കൈ നിലനിര്‍ത്താനും ഗിരീഷിന് കഴിഞ്ഞു. ”എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടെയും കുഞ്ഞിരാമന്‍ നായരുടെയും വരികള്‍ ചെറുപ്പത്തിലേ ഹൃദിസ്ഥമായിരുന്നതിനാല്‍ എന്റെ പദബാങ്ക് ഒരിക്കലും പൊളിയില്ല..” എന്ന് ഗിരീഷ് തന്നെ പറഞ്ഞിട്ടുണ്ട്.

ശ്രവണസുന്ദരമായ പദങ്ങളും പ്രാസഭംഗിയും താളാത്മകതയും. ഗാനരചയിതാവിന് വേണ്ട ഈകൈപ്പുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു ഗിരീഷ്.                                ‘നന്ദന’ത്തിലെ ‘മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി’ എന്ന ഗാനം ആരെയും ഭക്തിയില്‍ ആറാടിക്കുന്നത് ഈയൊരു വൈഭവം കൊണ്ടാണ്. ‘കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമ കണി കാണണം എന്നും നീല നിലാവിലെ നീലക്കടമ്പിലെ നീര്‍മണി പൂവുകള്‍ കണി കാണണം’ എന്നും എഴുതി ഗിരീഷ് ഗുരുവായൂരപ്പന് കവിതയുടെ കളഭാഭിഷേകം ചെയ്യുന്നു. ഏറ്റവും അധികം കവിതകള്‍എഴുതപ്പെട്ടിട്ടുള്ളത് കൃഷ്ണനെപ്പറ്റിയാണ്. ഹരിമുരളീരവം ഹരിത വൃന്ദാവനം… എന്ന ഗാനത്തെ മറികടക്കാന്‍ ഇനിയുമൊരു ഗാനകൃത്തിനും ആകില്ലെന്ന് നിസ്സംശയം പറയാം.

അച്ഛനും അമ്മയും ആരുടെ ഹൃദയത്തിലും നോവുകളാണ്. അച്ഛനെ ഓര്‍ക്കുന്ന ‘ഇന്നലെ എന്റെ നെഞ്ചിലെ മണ്‍വിളക്കൂതിയില്ലേ…'(ബാലേട്ടന്‍), അമ്മയെ ഓര്‍ക്കുന്ന…’അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു..’ (മാടമ്പി) എന്ന ഗാനവും ഗിരീഷിന് മാത്രം കഴിയുന്ന രചനകളാണ്.

ഗ്രാമഭംഗിയുടെ ചാരുതയാര്‍ന്ന പദശില്‍പങ്ങള്‍ തീര്‍ക്കാന്‍ ഗിരീഷിനുള്ള വൈഭവത്തിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട് ”കൈക്കുടന്ന നിറയെ തിരു മധുരം തരും… കുരുന്നിളം തൂവല്‍ക്കിളി പാട്ടുമായ്… ഇരുളടഞ്ഞ വഴിയിലൂടൊഴുകി വസന്തം…” എന്ന ഗാനം ഇതിലൊന്നു മാത്രം.

ഗാനങ്ങള്‍ക്കു പുറമെ മേലേപറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന് കഥയും, കിന്നരിപ്പുഴയോരം, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണങ്ങളും ഗിരീഷ് പുത്തന്‍ചേരി രചിച്ചു. ഷഡ്ജം, തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

സിനിമാ ഗാനങ്ങളെ പുത്തന്‍ വഴികളിലൂടെ നടത്തി ചുരുങ്ങിയ കാലംകൊണ്ട് മലയാള കാവ്യഭാവനയെ സമ്പന്നമാക്കിയ ഈ ഗാനകൃത്തിന്റെ ഈരടികള്‍ എന്നും മലയാളികളുടെ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല.

Tags: poetഗിരീഷ് പുത്തന്‍ചേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

News

തെലങ്കാനാ സംസ്ഥാന ഗീതം എഴുതിയ കവി ആന്ദേ ശ്രീ അന്തരിച്ചു

Literature

മലയാളികളുടെ ആദരം താങ്ങാന്‍ തനിക്കിനി ശേഷിയില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.