Categories: India

യോഗിയോ പിണറായിയോ?- ആരാണ് ബിരുദധാരി? പിണറായിക്ക് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമുണ്ടോ? സമുഹമാധ്യമങ്ങളില്‍ തര്‍ക്കം

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണെന്ന് വിവാദ സംവിധായകന്‍ അവിനാഷ് ദാസ്.പിണറായി വിജയന്‍ 2016ലും 2021ലും നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രീഡിഗിയാണ് വിദ്യാഭ്യാസയോഗ്യതയായി കാണിച്ചിരിക്കുന്നത്. സത്യമിതായിരിക്കെ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക സര്‍ക്കാര്‍വെബ്‌സൈറ്റില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നാണ് കാണിച്ചിരിക്കുന്നത്.

Published by

ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണെന്ന് വിവാദ സംവിധായകന്‍ അവിനാഷ് ദാസ്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് അവിനാഷ് ദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സൂചന നല്‍കിയത്. ‘യുപിയുടെ അറിവില്ലാത്ത മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസയോഗ്യതയുള്ള കേരള മുഖ്യമന്ത്രിയുടെ മറുപടി കിട്ടി,’- എന്ന കമന്‍റോ ട് കൂടിയാണ് അവിനാഷ് ദാസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

ഇതോടെ രണ്ട് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചുള്ള ചര്‍ച്ച കൊഴുക്കുകയാണ്. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നതാണ്. ‘1962ല്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളെജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. 1964ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗി ചെയ്തു’- വെബ്‌സൈറ്റില്‍ പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസ് പാസ് മാത്രമാണ്. 2021 മാര്‍ച്ച് അഞ്ചിനാണ് ഈ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള കോളത്തില്‍ മുഖ്യമന്ത്രി എഴുതിയിട്ടുള്ളത് ഇങ്ങിനെ: ‘1963ല്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളെജില്‍ നിന്നും പ്രീഡിഗ്രി’.

പിണറായി വിജയന്‍ 2016ല്‍ നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പ്രീഡിഗിയാണ് വിദ്യാഭ്യാസയോഗ്യതയായി കാണിച്ചിരിക്കുന്നത്. സത്യമിതായിരിക്കെ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക സര്‍ക്കാര്‍വെബ്‌സൈറ്റില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നാണ് കാണിച്ചിരിക്കുന്നത്. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വിജയന്റെ ആരാധകരായ ചെറുപ്പക്കാര്‍ വിളമ്പുന്നത്.

എന്നാല്‍ അവിനാഷ് ദാസ് തന്റെ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചതുപോലെ യോഗി ആദിത്യനാഥ് നിരക്ഷരനല്ല, ബിരുദധാരിയാണ് എന്നതാണ് വാസ്തവം. സ്വര ഭാസ്കര്‍ അഭിനയിച്ച അനാര്‍ക്കലി ഓഫ് ആര എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനാണ് അവിനാഷ് ദാസ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക