ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബിജപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. ജനങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനായി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്നും പുഷ്കര്‍ സിങ് ധാമി അറിയിച്ചു. വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം എന്നിവയ്ക്കും എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരേ നിയമം ബാധകമാകും. ഇതോടെ സംസ്ഥാനത്തെ എല്ലാവര്ക്കും തുല്യനീതി ലഭിക്കും. ലിംഗസമത്വം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ ശക്തിപ്പെടുത്താന്‍ ഏകീകൃത സിവില്‍ കോഡ് സഹായിക്കും. ദേവഭൂമിയായ ഉത്തരാഖണ്ഡിന്റെ പാരമ്പര്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ചുമതല. ഇതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ധാമി പറഞ്ഞു.
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 2017-ല്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 56 സീറ്റുകളുമായി അധികാരത്തിലെത്തിയിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് വെറും 11 സീറ്റുകളാണ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുകള്‍ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: