Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശിരോവസ്ത്രം ഊരിയ രാജ്യങ്ങള്‍

സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ഹിജാബ് ധരിക്കണമെന്ന് നിയമപ്രകാരം പറയുന്നില്ല. പല രാജ്യങ്ങളും ഹിജാബിന് സാംസ്‌കാരിക പദവി നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളും നിരവധി

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Feb 12, 2022, 05:17 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

‘ബുര്‍ഖ ധരിക്കുന്നത് വലിയ ഫാബ്രിക് ഷട്ടില്‍ കോക്കിനുള്ളിലൂടെ നടക്കുന്നത് പോലെയാണ്, അതിലൂടെ പുറത്തേക്ക് കാണാന്‍ ഒരു ഗ്രില്‍ മാത്രമേയുള്ളൂ. ചൂടുള്ള ദിവസങ്ങളില്‍ അത് ഒരു ഓവന്‍ പോലെയാണ്’.  താലിബാന്‍ ഭീകരരുടെ വധശ്രമത്തില്‍ നിന്ന കഷ്ടിച്ച് രക്ഷപ്പെട്ട പാകിസ്ഥാന്‍ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ച് ജീവചരിത്രത്തില്‍ പറയുന്നതാണിത്. കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കിടെ ‘ഞാന്‍ മലാല’ എന്ന ജീവചരിത്രത്തിലെ ഈ വരികളും വിവാദമായി.

‘ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്’  എന്ന മലാലയുടെ പുതിയ പ്രസ്താവനയാണ് ചര്‍ച്ചയായത്. ജീവചരിത്രത്തില്‍  ബുര്‍ഖയ്‌ക്കെതിരെ പറയുന്ന മലാലയിപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിക്കുന്നതിനെ പിന്തുണയ്‌ക്കുന്നതിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ചയാകുന്നത് ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ മലാലയക്ക് മാത്രമല്ല ഇരട്ടത്താപ്പ്.  ഇസ്ലാം മതവുമായി ബന്ധമുണ്ടെന്നും ഇല്ലന്നും പറയുന്ന മുസ്ലീം പണ്ഡിതരുണ്ട്. ഖുറാനില്‍ സ്തീകളുടെ ശിരോവസ്ത്രത്തെക്കുറിച്ച് പരാമര്‍ശമേ ഇല്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇന്ത്യയിലെ ഒരു സ്‌കൂളിലെ യൂണിഫോം പ്രശ്നത്തെ അന്ത്രാരാഷ്ട തലത്തില്‍ മതസ്വാതന്ത്ര്യത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റേയും  വിഷയമായി ഉയര്‍ത്തിക്കാട്ടുന്നവര്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള മുസ്ലീം രാജ്യങ്ങളുടെ പട്ടിക വായിക്കണം. ടുണീഷ്യ (1981 മുതല്‍), കൊസോവോ (2009 മുതല്‍), അസര്‍ബൈജാന്‍ (2010 മുതല്‍) എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2010 മുതല്‍  സിറിയയും 2015 മുതല്‍ ഈജിപ്തും  സര്‍വ്വകലാശാലകളില്‍ മുഖാവരണം ധരിച്ചെത്തുന്നതിന് നിരോധനം കൊണ്ടുവന്നു. ഇന്തോനേഷ്യ, മലേഷ്യ, മൊറോക്കോ, ബ്രൂണി, മാലദ്വീപ്, സൊമാലിയ എന്നിവിടങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ല. പകരം സ്ത്രീകള്‍ ജിബാബ് എന്ന് വിളിക്കുന്ന അവരുടെ ആചാരപരമായ  വസ്ത്രമാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാനില്‍ പോലും  വിദ്യാലയങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ല.

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആക്കെ എന്നിവിടങ്ങളിലാണ് ഹിജാബ്/ബുര്‍ഖ നിര്‍ബന്ധമായും ധരിക്കേണ്ടത്. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ഹിജാബ് ധരിക്കണമെന്ന് നിയമപ്രകാരം പറയുന്നില്ല. പല രാജ്യങ്ങളും ഹിജാബിന് സാംസ്‌കാരിക പദവി നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളും നിരവധി. ഫ്രാന്‍സില്‍ പൊതു സ്ഥലത്ത് മുഖം മറയ്‌ക്കുന്നത് നിരോധിച്ചുകൊണ്ട് 2010 ല്‍ ഫ്രാന്‍സ് സെനറ്റ് നിയമം പാസാക്കി. മുഖാവരണം, ഹെല്‍മെറ്റുകള്‍, നിഖാബുകള്‍, മുഖം മറയ്‌ക്കുന്ന മറ്റ് ശിരോവസ്ത്രങ്ങള്‍ എന്നിവയാണ് പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്.  

ബെല്‍ജിയത്തില്‍ 2011 മുതല്‍ ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖം മൂടുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് പിഴയോ ഏഴു ദിവസം വരെ തടവോ അനുഭവിക്കേണ്ടി വരും. 2018 ഓഗസ്റ്റിലാണ് ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ നിരോധിച്ചത്. നിയമം പാലിക്കാത്തവരില്‍ നിന്ന് 135 ഡോളര്‍ വരെ പിഴ. ഓസ്ട്രിയയില്‍, മുഖം മൂടുന്ന വസ്ത്രം ധരിക്കുന്നതിന് എതിരായ നിയമം അനുസരിച്ച് ആളുകളുടെ നെറ്റി മുതല്‍ താടി വരെ കാണണമെന്നാണ് അനുശാസിക്കുന്നത്. 2017 മുതല്‍ നിരോധനം നിലവിലുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 150 ഡോളര്‍ വരെ പിഴ ഈടാക്കും. ബള്‍ഗേറിയയില്‍ 2016 മുതല്‍ ബുര്‍ഖ നിരോധനം നിലവിലുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 750 ഡോളര്‍ വരെയാണ് പിഴ. നെതര്‍ലന്‍ഡില്‍ മുഖം മറച്ചാല്‍ 150 യൂറോ പിഴ നല്‍കേണ്ടി വരും. ഇവിടെ ബുര്‍ഖകള്‍, മുഖം മൂടുന്ന ശിരോവസ്ത്രങ്ങള്‍, പൂര്‍ണ്ണമായി മുഖം മറയ്‌ക്കുന്ന ഹെല്‍മെറ്റുകള്‍ എന്നിവയ്‌ക്കും നിരോധനം ബാധകമാണ്. അടുത്തിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ ശിരോവസ്ത്രം, ബുര്‍ഖ എന്നിവ നിരോധിച്ചത്  റഫറണ്ടം നടത്തിയാണ്. നിങ്ങളുടെ മുഖം പുറത്ത് കാണിക്കുക എന്നതാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പാരമ്പര്യമെന്നും അത് തങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്നുമാണ് റഫറണ്ടം കമ്മിറ്റി ചെയര്‍മാനും സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവുമായ വാള്‍ട്ടര്‍ വോബ്മാന്‍ വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കിയത്. മുഖം മൂടുന്നത് യൂറോപ്പില്‍ കൂടുതല്‍ പ്രാധാന്യമുള്ള തീവ്ര രാഷ്‌ട്രീയ ഇസ്ലാമിന്റെ പ്രതീകമാണെന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു

ശ്രീലങ്കയും അടുത്തിടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി. ക്രൈസ്തവ പള്ളിയില്‍ മുസ്ലിം തീവ്രവാദികള്‍ സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് സുരക്ഷാ കാരണം പറഞ്ഞായിരുന്നു നിരോധനം. പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും വിനയവും മാന്യതയും പുലര്‍ത്തണമെന്ന് മുഹമ്മദ് നബി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്കായി പ്രത്യേക വേഷം തന്നെ അനുശാസിക്കുന്നത് നബിയുടെ നവീകരണ മനോഭാവത്തിന് പൂര്‍ണ്ണമായും എതിരാണെന്ന വാദവുമുണ്ട്. ശിരോവസ്ത്രം കണ്ടുപിടിച്ചത് ഇസ്ലാമാണോ? എന്ന ചോദ്യം ഉയര്‍ത്തുന്നവരും ഏറെയാണ്. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തോടെയല്ല ശിരോവസ്ത്രം ധരിക്കുന്നത് ഉടലെടുത്തത്. പുരാതന മെസൊപ്പൊട്ടേമിയയിലെയും ബൈസന്റൈന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെയും പ്രമാണികളായ സ്ത്രീകള്‍ ബഹുമാനത്തിന്റെയും ഉയര്‍ന്ന പദവിയുടെയും അടയാളമായി ശിരോവസ്ത്രം ധരിച്ചിരുന്നു.  മെസൊപ്പൊട്ടേമിയയിലും, അസീറിയയിലും ഏതൊക്കെ സ്ത്രീകള്‍ മുഖപടം ധരിക്കണം ഏതൊക്കെ സ്ത്രീകള്‍ പാടില്ല എന്ന് വിശദീകരിക്കുന്ന നിയമങ്ങള്‍ വരെയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ, ഹെല്ലനിസ്റ്റിക് ബൈസന്റൈന്‍ പ്രദേശത്തും പേര്‍ഷ്യയിലെ സസാനിയക്കാര്‍ക്കിടയിലും മുഖപടവും മറ്റും നിലനിന്നിരുന്നു. ഹിജാബ്  എന്ന വാക്ക് ഖുറാനില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും തടസ്സം, വിഭജനം, സ്‌ക്രീന്‍, കര്‍ട്ടന്‍ എന്നിങ്ങനെയാണ് അര്‍ത്ഥം വരുന്നത്.അതുകൊണ്ടുതന്നെ ഖുറാനില്‍ ഹിജാബിന് നിരവധി രൂപകല്‍പ്പനകളുണ്ടെങ്കിലും അതൊന്നും തന്നെ സ്ത്രീകളുടെ വസ്ത്രത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നതല്ല. ‘ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്’ എന്ന മലാലയുടെ പുതിയ പ്രസ്താവനയിലെ രാഷ്‌ട്രീയം തിരിച്ചറിയേണ്ടതുമുണ്ട്.

Tags: ശരിഅത്ത് നിയമംCultural Invasionനിഖാബ്Hijabഇസ്ലാംവല്‍ക്കരണംഇസ്ലാമിക മതമൗലികവാദംഅറബ് രാഷ്ട്രങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരിപാടിയില്‍ ഖുറാനും ഹിജാബും വിതരണം ചെയ്തു ; കശ്മീരിൽ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി

India

മുസ്ലീം പെൺകുട്ടികൾ പരിശോധനയ്‌ക്കായി ഹിജാബ് മാറ്റാൻ വിസമ്മതിച്ചു ; ഒടുവിൽ പരീക്ഷയ്‌ക്ക് ഹാജരാകാതെ വീട്ടിലേക്ക് മടങ്ങി

Kerala

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോ പാടില്ല; മുഖവും ചെവിയും വ്യക്തമാകണം; ലംഘിച്ചാല്‍ പിഴ ; നിർദ്ദേശവുമായി ആധാർ അതോറിറ്റി

World

സ്ത്രീകൾ ലോലമായ പൂക്കളാണ് , അവരെ വേദനിപ്പിക്കരുതെന്ന് അലി ഖമേനി ; പുതിയ വിസ്മയമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

News

‘ ആദ്യമൊക്കെ എല്ലാവരും അഭിനന്ദിച്ചു , പിന്നെ ബന്ധുക്കൾ തന്നെ കളിയാക്കി ‘ ; കോളേജിൽ അയക്കരുതെന്ന് പറഞ്ഞു ; മുസ്കാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

കിളിമാനൂരില്‍ വീടിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

United Kingdom and India flag together realtions textile cloth fabric texture

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ് കുത്തിനിറച്ച നിലയിൽ കണ്ടെത്തി : ആലുവയിൽ നാല് ബംഗാളികൾ അറസ്റ്റിൽ

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

എന്‍ പ്രശാന്തിനെ്‌റെ സസ്‌പെന്‍ഷന്‍ നീട്ടല്‍: കേന്ദ്ര അനുമതി നേടിയോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies