കൊച്ചി: ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് കോഴിക്കോട് സ്വദേശിനിയായ അഞ്ജലി വടക്കേപുരയ്‌ക്കലാണെന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ വെളിപ്പെടുത്തി. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാറ്റില്‍ ലൈംഗികമായി പീഢിപ്പിച്ചെന്നും അഞ്ജലിയും സൈജുവും ഇതിന് കൂട്ടുനിന്നുവെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അവരുടെ അമ്മയും ഫോര്‍ട്ടുകൊച്ചി പൊലീസില്‍ പരാതിപ്പെട്ടതായി മനോരമ ഓണ്‍ലൈന്‍ വ്യക്തമാക്കുന്നു. .
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഫോര്‍ട്ടു കൊച്ചി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജലി വടക്കേപുരയ്‌ക്കലിനെതിരെ പൊലീസ് നീങ്ങിയത്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവം മജിസ്‌ട്രേറ്റിന് മുന്നില്‍ അഞ്ച് പെണ്‍കുട്ടികളില്‍ ചിലര്‍ മൊഴി നല്‍കിയതോടെയാണ് അഞ്ജലി വടക്കേപുരയ്‌ക്കല്‍ എന്ന മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി നടത്തിവരുന്ന യുവതി പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ മിസ് കേരള മോഡലുകളായ അന്‍സി കബീറിന്റെയും അഞ്ജന ഷാജന്റെയും മരണവുമായും അഞ്ജലി വടക്കേപുരയ്‌ക്കലിന് ബന്ധമുള്ളതായി പറയുന്നു. അന്ന് മോഡലുകള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടതോട് അഞ്ജലി വടക്കേപുരയ്‌ക്കല്‍ മുങ്ങുകയായിരുന്നു. അഞ്ജലി വടക്കേപുരയ്‌ക്കല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള വില കൂടിയ മയക്കമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ലഹരിക്കടത്തിന് പുറമെ പെണ്‍കുട്ടികളെ കടത്താറും ഉണ്ടെന്ന് പൊലീസ് പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചു പേരെ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലേക്ക് ബിസിനസ് മീറ്റിന് എന്ന കാരണം പറഞ്ഞാണ് അഞ്ജലി വടക്കേപുരയ്‌ക്കല്‍ എത്തിച്ചത്. അഞ്ചു പേരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതോടെ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലും ഉടമ റോയി വയലാറ്റും വീണ്ടും വാര്‍ത്തയില്‍ എത്തുകയാണ്. ആദ്യം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടെ അഞ്ചുപേരെ കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലാണ് താമസിപ്പിച്ചത്. പിന്നീട് രാത്രി റോയി വയലാറ്റിന്റെ സുഹൃത്തായ സൈജുവിന്റെ ആഡംബര കാറില്‍ രാത്രിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ദുരുപയോഗം ചെയ്തതായി പറയുന്നു. മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ് അഞ്ജന ഷാജനും അപകടത്തില്‍ മരിച്ചതിനും ഏഴ് ദിവസം മുന്‍പാണ് ഇവരെ ഹോട്ടലില്‍ ദുരുപയോഗം ചെയ്‌തെന്ന് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടരമാസത്തെ മാത്രം പരിചയമാണ് ഈ പെണ്‍കുട്ടിക്ക് അഞ്ജലി വടക്കേപുരയിലുമായി ഉള്ളത്. ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത ശേഷം ദുരുപയോഗം ചെയ്യാനായിരുന്നു പദ്ധതി. നമ്പര്‍ 18 ഹോട്ടലില്‍ എത്തി കഴിക്കാന്‍ മദ്യം നല്‍കിയപ്പോള്‍ കഴിച്ചില്ല. ഹോട്ടലില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരോട് റോയി ലൈംഗിക പെരുമാറ്റം നടത്തുന്നത് കണ്ടതായും പെണ്‍കുട്ടി പറഞ്ഞു. റോയി വന്ന് ഈ പെണ്‍കുട്ടിയെയും ഹോട്ടലില്‍ താമസിപ്പിക്കാന്‍ ശ്രമം നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഉറക്കെ കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് അഞ്ജലി വടക്കേപുരയ്‌ക്കലിലെ ഫോര്‍ട്ട് കൊച്ചി പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: