തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്നതിന് മുമ്പ് സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക. ഒരു മുന്നൊരുക്കവുമില്ലാതെയാണ് സ്കൂള്‍ സമയം രാവിലെ മുതല്‍ വൈകിട്ട് വരെയാക്കുന്നത്.
സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്നത് ഇപ്പോള്‍ നടക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു, പത്ത് ക്ലാസുകളേയും ബാധിക്കും. നിലവില്‍ സാമൂഹ്യ അകലം പാലിച്ച് ഒഴിഞ്ഞുകിടക്കുന്ന മറ്റു ക്ലാസുകളിലുംകൂടി വിദ്യാര്‍ഥികളെ ഇരുത്തിയാണ് സ്കൂളുകള്‍ നടത്തുന്നത്. പൂര്‍ണമായി തുറക്കുന്നതോടെ എല്ലാ ക്ലാസുമുറികളും ഉപയോഗിക്കേണ്ടി വരും. ബഹുഭൂരിപക്ഷം സ്കൂളുകളിലും വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലെന്നതും പരിമിതിയാണ്.
സ്കൂളുകള്‍ പൂര്‍ണതോതിലാക്കാനുള്ള പുതിയ മാര്‍ഗരേഖ നാളെ പുറത്തിറക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. മാര്‍ഗരേഖ എത്രത്തോളം നടപ്പാക്കാനാകുമെന്നതിലും ആശങ്കയുണ്ട്. മിക്ക സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി ശുചിമുറികളുമില്ല. മണിക്കൂറുകളുടെ ഇടവേളകളില്‍ കൃത്യമായി ശുചിമുറികള്‍ വൃത്തിയാക്കുന്നതിനുപോലും മിക്ക സ്കൂളുകളിലും സംവിധാനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: