ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ കൊവിഡ് കുറഞ്ഞുവരികയാണെങ്കിലും കേരളത്തിലെ സ്ഥിതി ആശങ്കാകരം തന്നെയയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 29.57 ശതമാനമാണെന്നും അത് വളരെക്കൂടുതലാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ നില ഭദ്രമല്ല. ഇവയില്‍ കേരളമാണ് മുന്നില്‍. കഴിഞ്ഞ ഒരാഴ്ചത്തെ ആക്ടീവ് കേസുകള്‍ 3,78,564 ആണ്.
രാജ്യത്തെ രോഗികളില്‍ 33 ശതമാനവും കേരളത്തിലാണ്. രണ്ടാമത് മഹാരാഷ്ട്രയാണെങ്കിലും രാജ്യത്തെ മൊത്തം രോഗികളുടെ 10.98 ശതമാനം രോഗികളേ അവിടെയുള്ളു. കേരളത്തിലെ ഒരാഴ്ചത്തെ ടിപിആര്‍ 32.3 ശതമാനം. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ ഇത് വെറും 7.3 ശതമാനവും മൂന്നാമതുള്ള കര്‍ണ്ണാടകയില്‍ 6.7 ശതമാനവും മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: