മുംബൈ: അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും മുംബൈ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകയുമായ റാണ അയൂബിനെതിരേ ഇഡി കേസ്. ാണാ അയ്യൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ചാരിറ്റിയുടെ പേരില്‍ ഫണ്ട് പരിച്ചു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഇഡി ഇടപെടല്‍.
ചാരിറ്റിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് അനധികൃതമായി പണം സമ്പാദിച്ചതിന് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇഡി പണം കണ്ടുകെട്ടിയത്. ഗാസിയാബാദ് നിവാസിയായ വ്യക്തിയുടെ പരാതി പ്രകാരം ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ട് (ഏപ്രില്‍- മെയ് 2020), അസം, ബിഹാര്‍, മഹാരാഷ്ട്ര (ജൂണ്‍-സെപ്തംബര്‍) എന്നീ മൂന്ന് ചാരിറ്റി കാമ്പെയ്നുകള്‍ക്കായി ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ കെറ്റോ വഴി അയ്യൂബ് ശേഖരിച്ച ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു. കൂടാതെ കോവിഡ്-19-നുള്ള സഹായവും വഴിമാറ്റി സ്വന്തം അക്കൗണ്ടില്‍ എത്തിച്ചെന്നും പരാതിയില്‍ പറയുന്നു.
ചാരിറ്റിയുടെ പേരില്‍ ലഭിച്ച ഏകദേശം 2.69 കോടി രൂപയില്‍ ഒരു ഭാഗം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ബാക്കി പണം റാണയുടെ പക്കലുണ്ടെന്ന് ക്യാംപെയ്ന് നടത്തിയവരെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ കെറ്റോ അറിയച്ചതിന്റെ തെളിവും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: