രാഷ്‌ട്ര വ്യവഹാരത്തിന്റെ തത്ത്വവും പ്രയോഗവും കഥകളായും ഉപകഥകഥകളായും വ്യാഖ്യാനിക്കുന്നുണ്ട് ഭാരതീയ പുരാണങ്ങളില്‍. ഭരണപരമായ ദൗത്യനിര്‍വഹണവും രാജധര്‍മത്തിന്റെ പ്രാധാന്യവും മഹാഭാരതത്തില്‍ പലയിടത്തായി കാണാം. ഭരണാധികാരിക്ക് സ്വന്തം സുഖങ്ങളല്ല മുഖ്യമെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് അവ. എക്കാലവും പ്രസക്തമാവുന്ന ധര്‍മോപദേശങ്ങള്‍. ആത്മസുഖത്തിന് ആചരിക്കേണ്ടവയല്ല സ്ഥാനമാനങ്ങളെന്ന് ജീവിതം ദൃഷ്ടാന്തമാക്കി കാണിച്ചവരുണ്ടായിരുന്നു നമുക്കിടയിലും. അവരിലൊരാളാണ് മുന്‍ പ്രധാനമന്ത്രി ഗുല്‍സാരിലാല്‍ നന്ദ.