തിരുവന്തപുരം: കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളജിന് നാക് (നാഷനല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍) B ++ ഗ്രേഡ് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും മികവും ഉറപ്പുവരുത്തി ഗ്രേഡ് നല്കുന്ന യു.ജി.സിയുടെ കീഴിലുള്ള സ്വയംഭരണാവകാശമുള്ള ഏജന്‍സിയാണ് നാക്.
കോളേജിന്റെ അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥി ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ഡോക്ടര്‍. സുബാഷ് ചൗധരിയുടെ നേതൃത്വത്തിലുളള സംഘം വിലയിരുത്തിയത്. ജനുവരി 31 , ഫെബ്രുവരി 1 തീയതികളിലായിരുന്നു കോളജിലെ നാക് പരിശോധന. 2013 ല്‍ വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ട്രസ്റ്റിന്റെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജാണ് കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളേജ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: