സഹാറന്‍പൂര്‍ : സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നവര്‍ക്ക് വോട്ട് ചെയ്യാനാണ് ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹാറന്‍പൂരില്‍ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനൊപ്പമാണ് ജനങ്ങള്‍ എന്നും നില്‍ക്കുന്നത്. സംസ്ഥാനത്ത് സംഘര്ഷങ്ങളില്ലാതെയാക്കിയത് ആരാണ്. ക്രിമിനലുകളെ ജയിലിലാക്കി പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ഭയമില്ലാതെ പുറത്തിറങ്ങാന്‍ അവസരമുണ്ടാക്കിയതാരാണ് അവര്ക്കാര് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടിയേയും സഖ്യകക്ഷികളേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. മുസ്ലിം സ്ത്രീകള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുമ്പോള്‍ പലര്‍ക്കും വയറുവേദനയാണ്. തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുന്നതിനായി ഇപ്പോള്‍ വാഗ്ദാനപ്പെരുമഴ നടത്തുന്നവര്‍ അധാകാരത്തിലിരുന്നപ്പോള് എന്താണ് ചെയ്തത് എന്ന് മറന്നോ, നിങ്ങള്‍ മറന്നാലും ഇക്കാര്യം ജനങ്ങളുടെ മനസ്സിലുണ്ടാകും.
മുസ്ലിം സ്ത്രീകള്‍ മോദിയെ പുകഴ്ത്തുന്നുണ്ട്. മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനങ്ങളാണ് ഇതിനു പിന്നില്‍. ജനങ്ങളുടെ ക്ഷമത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരാണോ യോഗ്യര്‍ അവര്‍ക്കാണ് വോട്ട് ചെയ്യുന്നത്. കുടുംബാധിപത്യമുള്ള പാര്‍ട്ടികളെ ജനങ്ങള്‍ അംഗീകരിക്കില്ല. മുമ്പ് ഭരണത്തിലിരുന്നപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കാന്‍ കുടുംബാധിപത്യം വെച്ച് പുലര്‍ത്തുന്ന പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ ചെയ്തത് എന്താണെന്ന് ജനങ്ങള്‍ മറക്കില്ല.
കലാപകാരികളേയും മാഫിയകളേയും സഹായിക്കുന്നവരാണ് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്നത്. അവരാണ് അധികാരത്തിലെങ്കില്‍ കോവിഡ് വാക്സിനകളുടെ വില്പ്പനയിപ്പോള് കരിഞ്ചന്തയില്‍ ആയേനെ. ഇവരുടെ സംസാരം കേള്‍ക്കുമ്പോള്‍ മാനസാന്തരം വന്നെന്ന് കരുതരുത്. അധികാരത്തില്‍ എത്താനുള്ള അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവരെന്നും മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: