ചെന്നൈ : ബിജെപി തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബാക്രമണം. ചെന്നൈയിലെ ടി നഗറിലുള്ള തമിഴാലയം എന്ന ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഓഫീസിന് നേരെ പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലെത്തിയ രണ്ടംഗ സംഘം മൂന്ന് പെട്രോള്‍ ബോംബുകളാണ് ഓഫീസിന് എറിഞ്ഞത്. ബൈക്കിലെത്തിയ അക്രമികള്‍ ഓഫീസിന്റെ മുറ്റത്തേക്കും വരാന്തയിലേക്കും പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് ആയതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. ബോംബ് ആക്രമണം അറിഞ്ഞതിന് പിന്നാലെ വന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയിലെ നന്ദനത്തില്‍ നിന്ന് ഒരാളെ പോലീസ് പിടികൂടിയത്. ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ടി നഗറില്‍ തടിച്ചു കൂടി പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: