ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ മുഖ്യ എതിരാളിയായ അഖിലേഷ് യാദവ് തുന്നിച്ചേര്‍ത്ത പ്രതിപക്ഷ സഖ്യത്തെ മുമ്പ് കണ്ടിട്ടുള്ള ‘രണ്ട് കുട്ടികളുടെ കളി’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജാട്ട് നേതാവുമായ ജയന്ത് ചൗധരിയും തമ്മിലുള്ള സഖ്യം ഇത്തവണ സമാനമായ അന്ത്യം കുറിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മോദി സൂചിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സഖ്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു പേര് പറയാതെ മോദിയുടെ മറുപടി.
‘മറ്റൊരിക്കല്‍ അവര്‍ക്കൊപ്പം ‘രണ്ട് ആണ്‍കുട്ടികളും’ ഒരു ‘ആന്റിയയും’ (ലോകസഭാ തെരഞ്ഞെടുപ്പില്‍ എസ് പി- കോണ്‍ഗ്രസ്- ബിഎസ്പി സഖ്യം) ഉണ്ടായിരുന്നു. എന്നിട്ടും, അത് അവര്‍ക്ക് വിജയിച്ചില്ല,’- ‘ഗുജറാത്ത് കേ ദോ ഗാധേ’ (രണ്ട് ഗുജറാത്ത് കഴുതകള്‍) എന്ന വാക്കുകള്‍ അവര്‍ ഉപയോഗിച്ചു( മോദി- അമിത് ഷാ). അതിന് ഉത്തര്‍പ്രദേശ് അവരെ ഒരു പാഠം പഠിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: