തിരുവനന്തപുരം: ഹിജാബ് വിഷയം ഒരു നിഷ്കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് (രാഷ്ട്രീയ സാംസ്കാരിക പദ്ധതി) ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍. ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടയിലായിരുന്നു ബഷീറിന്റെ ഈ തുറന്നുപറച്ചില്‍.
നമ്മൾ ഒരു വേഷം ധരിക്കുന്ന ഒരു ജനവിഭാഗമാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പർദ്ദ നിർബന്ധമാക്കുന്നതിലൂടെ നടക്കുന്നത് എന്നും ബഷീര്‍ പറയുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തിന്റെ വോയ്സ് ക്ലിപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
എംപി ബഷീറിന്റെ ശബ്ദസന്ദേശം-
2010 മുതൽ 2014 വരെ ഇന്ത്യവിഷൻ എന്ന ചാനലിന്റെ എഡിറ്റോറിയൽ ഹെഡ് ആയിരുന്നു താനെന്ന് എംപി ബഷീർ പറഞ്ഞു. അന്ന് ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് അമീർ ആരിഫ് അലി തന്നെ വിളിച്ച് വരുത്തി. തിരുവനന്തപുരത്ത് പാളയം പള്ളിയ്ക്ക് സമീപമുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിൽ പോയാണ് ആരിഫ് അലിയെ കാണുന്നത്. ഇന്ത്യ വിഷനിൽ അന്ന് മൂന്ന് വനിത മാദ്ധ്യമപ്രവർത്തകമാർ ഉണ്ടായിരുന്നു- നദീറ ജമൽ, വി ശബ്ന, ഫൗസിയ മുസ്തഫ, എന്നിവർ. ഈ റിപ്പോർട്ടർമാരുടെ വേഷത്തെക്കുറിച്ചായിരന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്കണ്ഠ. ഇവർ തലയിൽ തട്ടമിടുന്നില്ല. ഇവർ സമൂഹത്തിലേക്ക് കൊടുക്കുന്ന ചിത്രം മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള പൊതുവായ ധാരണയാണ്. അതിനാൽ അവരുടെ വേഷത്തിൽ മാറ്റം വരുത്താൻ തനിക്ക് ഇടപെടാമെന്ന് ആരിഫ് അലി പറഞ്ഞു. ഹിജാബ് വിഷയം നിഷ്കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറയുന്നു.
മറ്റൊരു സംഭവവും എംപി ബഷീർ വിശദീകരിച്ചു. സൗദിയിലെ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റിയിലേക്ക് ജമാഅത്തെ ഇസ്ലാമി എഴുതിയ ഒരു കത്തിന്റെ പകർപ്പ് ഒരിക്കൽ തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ ഇസ്ലാമിക് ഡ്രസ് കോഡ് പ്രചരിപ്പിക്കുന്നതിലുള്ള തങ്ങളുടെ എഫേർട്ട് മാനിച്ച് അടുത്ത തവണ ഞങ്ങൾക്ക് തരുന്ന ഗ്രാന്റ് കൂട്ടണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്..
യൂണിവേഴ്സിറ്റിയിലേക്ക് ഇവർ എഴുതിയ കത്തിൽ പറയുന്നത് പർദ്ദയുടെ പ്രൊപ്പഗേഷൻ അവരുടെ അജണ്ടയുടെ ഭാഗമാണെന്നും അതിന് ഫണ്ട് ചെയ്യണമെന്നുമാണ്. പർദ്ദ ആഗോള ഇസ്ലാമിക് പ്രൊഡക്ടിന്റെ ഭാഗമാണ്. – എംപി ബഷിർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: