ന്യൂദല്‍ഹി : കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി വെട്ടിലായി. ‘ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്’ എന്നാണ് വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിക്കുന്നതിനെയാണ് പിന്തുണച്ചുകൊണ്ട് മലാല പറഞ്ഞു.
മലാല യൂസഫ്സായിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ മലാലയുടേത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ‘ ഞാന്‍ മലാല’ എന്ന ആത്മകഥയില്‍ ബുര്‍ഖയ്ക്കെതിരെ പറയുന്ന മലാല ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിക്കുന്നതിനെയാണ് പിന്തുണയ്ക്കുന്നത്.
‘പഠനം വേണോ ഹിജാബ് വേണോയെന്ന് തെരഞ്ഞെടുക്കാന്‍ കോളേജ് നിര്‍ബന്ധിക്കുന്നു. ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. എന്ത് ധരിക്കണം എന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഒബ്ജക്റ്റിഫിക്കേഷന് നിലനില്ക്കുന്നു. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്ശ്വവല്ക്കരിക്കുന്നത് അവസാനിപ്പിക്കണം.’ എന്നാണ് മലാല പറയുന്നത്.
മലാലയുടെ പ്രശസ്തമായ ആത്മകഥയായ ‘ഞാന്‍ മലാല’ എന്ന പുസ്തകത്തില്‍ ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ച് അവര്‍തന്നെ എഴുതിയതാണ് സാമൂഹ്യമാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്.’ബുര്‍ഖ ധരിക്കുന്നത് വലിയ ഫാബ്രിക് ഷട്ടില്കോക്കിനുള്ളിലൂടെ നടക്കുന്നത് പോലെയാണ്, അതിലൂടെ പുറത്തേക്ക് കാണാന്‍ ഒരു ഗ്രില്‍ മാത്രമേയുള്ളൂ. ചൂടുള്ള ദിവസങ്ങളില്‍ അത് ഒരു ഓവന് പോലെയാണ്.’ എന്നാണ് മലാല സ്വന്തം ആത്മകഥയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: