തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിനുള്ള ആയുര്‍വേദ ഔഷധമായ കാമി നസ്യം മന്ത്രി വി.എന്‍. വാസവനും ആയുര്‍വേദ വിദഗ്ധരും ചേര്‍ന്ന് പുറത്തിറക്കി. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും ക്ലിനിക്കല്‍ പഠനങ്ങള്‍ക്കും ശേഷം വികസിപ്പിച്ച്ചെടുത്തതാണ് പകര്‍ച്ചപനി പ്രതിരോധത്തിനുള്ള ഈ ഔഷധം. അന്തര്‍ദേശീയ റിസര്‍ച്ച് ജേര്‍ണലായ ഫ്യൂച്ചര്‍ ജേര്‍ണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ഈ ഔഷധത്തിന്റെ ഫലപ്രാപ്തി വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 276 പേരില്‍ കാമി നസ്യം ഉപയോഗിച്ച 3 ശതമാനത്തിനേ രോഗപ്പകര്‍ച്ചയുണ്ടായുള്ളൂ. ഇവരില്‍ 62 പേര് 5നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ സ്പൈക് പ്രോട്ടീനിനെ നിര്‍വീര്യമാക്കാനുള്ള ശേഷി കാമി നസ്യത്തിനുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫസര്‍ എം. ഹരിദാസ് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങില്‍ മന്ത്രി ഉല്‍പ്പന്നത്തിന്റെ ആദ്യ വിതരണം നിര്‍വഹിച്ചു.
അമൃത ആയുര്‍വേദ കോളേജ് മെഡിക്കല്‍ ഡയറക്ടര്‍ സ്വാമി ശങ്കര ചൈതന്യ, റിസര്‍ച്ച് ഡയറക്ടര്‍ ഡോ: റാം മനോഹര്‍, ഡോ: എം. ഹരിദാസ്, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫെസ്സര് ഡോ: അനൂപ് ലാല്‍ എന്നിവര്‍ കാമി നസ്യം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ വിശദീകരിച്ചു . കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ച പരിപാടിയില്‍ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് വിരമിച്ച പ്രൊഫെസര്‍ ഡോ: ബാബു മാത്യു, സിനിമ സംവിധായകന് വിനയന്, അഒങഅ സംസ്ഥാന സെക്രട്ടറി ഡോ:ലിജു മാത്യു, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: സി.ഡി. ലീന, കാമി ഹെര്‍ബല്‍ ഫാര്‍മ മാനേജിങ് ഡയറക്ടര്‍ ഡോ:വിജിത് ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: