ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിബ്രവരി 14ന് വീണ്ടും പഞ്ചാബില്‍ എത്തുന്നു. അദ്ദേഹം അന്ന് ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. ജലന്ധറിലും പത്താന്‍കോട്ടിലുമാണ് പ്രധാനമന്ത്രി പ്രസംഗിക്കുക.
സുരക്ഷാവീഴ്ചകള്‍ കാരണം കഴിഞ്ഞ മാസം പഞ്ചാബിലെ ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയ്ക്ക് റാലിയില്‍ പങ്കെടുക്കാനാവാതെ മടങ്ങിപ്പോരേണ്ടിവന്നു. അന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും സുരക്ഷാവീഴ്ചയില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇക്കുറി പ്രധാനമന്ത്രിയുടെ പൊതുറാലിക്ക് വേണ്ട സുരക്ഷാസംവിധാനങ്ങള്‍ നേരത്തെ ഒരുക്കിത്തുടങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷാസംഘം ജലന്ധറിലും പത്താന്‍കോട്ടിലുമുള്ള വേദികളില്‍ പരിശോധനയും മുന്നൊരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: