കൊല്ലം: ബിസിനസ് ആരംഭിക്കാന്‍ പണത്തിനുവേണ്ടി സുഹൃത്ത് മൂന്നരക്കോടി വിലവരുന്ന വസ്തു പണയപ്പെടുത്താന്‍ വാങ്ങിയിട്ട് മറിച്ചുവിറ്റു പറ്റിച്ചെന്ന പരാതിയുമായി യുവാവും വൃദ്ധരായ മാതാപിതാക്കളും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതിയില്‍ പരാതി നല്കി കാത്തിരിക്കുകയാണെന്നും മൂന്നംഗ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇവരുടെ ഭൂമിയില്‍ മറ്റാരോ കെട്ടിടം പണി നടത്തുകയാണിപ്പോള്‍. കേരളപുരം കൊറ്റങ്കരമുറിയില് പടിക്കാവിള വീട്ടില്‍ ഭാര്ഗ്ഗവന് മകന് രാജന് എന്നയാളാണ് തന്റെ വൃദ്ധരായ മാതാപിതാക്കളോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനിലും പരാതിയുമായി കയറി ഇറങ്ങുന്നത്. നിരക്ഷരരായ മാതാപിതാക്കളെയും എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള രാജനെയും സുഹൃത്ത് ഷാജഹാന് കബളിപ്പിക്കുകയായിരുന്നു. മറ്റൊരാള്‍ക്കുവേണ്ടി വസ്തു പണയം വയ്ക്കാന്‍ വാങ്ങിനല്കിയിട്ട് വര്‍ഷങ്ങള്‍ക്കുശേഷവും തിരികെ എടുത്തുനല്കിയില്ല. ഇപ്പോള്‍ ആ വസ്തു മറ്റാരൊക്കെയോ കൈവശപ്പെടുത്തി.
കൊറ്റംകര വില്ലേജില്‍ ടീസര്‍ ബ്ലോക്കില്‍ 16ല്‍ സര്‍വ്വെ 214/7,8 എന്നീ നമ്പരുകളില്‍പ്പെട്ട 26.10 ആര് വസ്തുവാണ് തട്ടിയെടുത്തത്. മൂന്നരക്കോടി രൂപയോളം വില വരുന്ന വസ്തു നിരാലംബരായ തങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് ചതിച്ചും വഞ്ചിച്ചും അന്യായ ലാഭമുണ്ടാക്കുന്നതിന് വേണ്ടി അടുത്ത സുഹൃത്തും അയല്‍വാസിയുമായ ഷാജഹാനും മുജീബും സുഹൃത്തുക്കളും ശ്രമിച്ചു വരികയാണെന്നാണ് രാജനും മാതാപിതാക്കളും ആരോപിക്കുന്നത്.
മുജീബിനെ കൂടാതെ ചവറ ബാബു, കരുനാഗപ്പള്ളി സ്വദേശിയായ നിസാര്‍ എന്ന് പേരായ ഡോക്ടറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും രാജന് ആരോപണ്ടിച്ചു. വിദേശത്ത് കുറച്ചുകാലം ജോലി ചെയ്ത് ഉപജീവനം നടത്തി വന്നിരുന്ന രാജന് നിലവില്‍ തൊഴിലോ വരുമാനമോ ഇല്ലാതെ വൃദ്ധരായ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: