തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് 14ന് ക്ലാസുകള്‍ ആരംഭിക്കും. ഫെബ്രുവരി അവസാന വാരം മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.
നിലവില്‍ പത്ത്, പ്ലസ്വണ്, പ്ലസ്ടു ക്ലാസുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുണ്ട്. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി 10ന് ശേഷം വിദ്യാഭ്യാസ വകുപ്പ് അധിക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇംപ്രൂവ്മെന്റ് ഉള്‍പ്പെടെ നിശ്ചയിച്ച പരീക്ഷകളൊന്നും മാറ്റിവയ്ക്കില്ല. ഉച്ചഭക്ഷണ രീതിയും പതിവുപോലെ നടപ്പാക്കും. മോഡല്‍ പരീക്ഷയുടെ തീയതി ഉടന്‍ നിശ്ചയിക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ കൊവിഡ് ബാധിതരായ 1500 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. സ്വകാര്യ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുകയും എന്നാല്‍ ഫീസിനത്തില്‍ വന്‍തുക ഈടാക്കുകയും ചെയ്യുന്നതിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: