നീലഗിരി: ആനത്താരയില്‍ മതില്‍കെട്ടി അടച്ച് റെയില്‍വേയുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മതില് പൊളിച്ചുനീക്കി. മതിലിന്റെ ബാക്കി നിര്‍മ്മാണവും നിര്‍ത്തിവെച്ചു.
നീലഗിരി പര്‍വ്വത റെയില്‍ പാളത്തിന് സമീപത്തുളള ആനത്താരയിലാണ് മതില് കെട്ടിയത്.വനത്തില്‍ നിന്ന് വെളളംകുടിക്കുന്നതിനായി സ്ഥിരമായി ആനകള്‍ വരുന്ന വഴിയാണ് ഹില്‍ഗ്രോ റെയില്വെസ്റ്റേഷന് സമീപമുളള വഴി. തിരികെ വനത്തിലേക്ക് പോകാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആനകളുടെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി ധാരാളം പേര് കണ്ടിരുന്നു.
ആനകള്‍ ഭയത്തോടെ ഓടുന്നതും, മതിലുകളില്‍ ഇടിക്കുന്നതും ചിന്നം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാളങ്ങളില്‍ ആനകളുടെ സ്ഥിരം സാന്നിധ്യം കണ്ടതിനാലാണ് മതില് കെട്ടിയതെന്നാണ് റെയില്‍വെയുടെ വിശദീകരണം.ദൃശ്യം വൈറലായതോടെ മതില് പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മ
തില്പണിത പണിക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ഐഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: