കൂത്താട്ടുകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയ്‌ക്കും കുടുംബാഗങ്ങൾക്കും ഊഷ്മളമായ സ്വീകരണമൊരുക്കി കൂത്താട്ടുകുളം. ഇന്നലെ രാവിലെ കൂത്താട്ടുകുളം ഹൈസ്കൂൾ ഗ്രൗണ്ടിലൊരുക്കിയ ഹെലിപാഡിലാണ് മാതാപിതാക്കളോടൊപ്പം വന്നിറങ്ങിയത്.
2019-ൽ നേത്രചികിത്സക്ക് വേണ്ടി ശ്രീധരീയത്തിൽ എത്തിയിരുന്നു. ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുമാസക്കാലം റോസ് മേരി ചികിത്സ നടത്തിയിരുന്നു. അന്നത്തെ ചികിത്സയുടെ ഫലമായി കാഴ്ച ലഭിച്ചതിന്റെ സന്തോഷവുമായാണ് കുടുംബ സമേതം റോസ്മേരി വീണ്ടും എത്തിയത്.
2017ലുണ്ടായ രോഗത്തെ തുടർന്നാണു റോസ്മേരിക്ക് കാഴ്ച ഏതാണ്ട് പൂർണമായി നഷ്ട്ടപ്പെട്ടത്. കെനിയൻ മുൻ പ്രധാനമന്ത്രിയേയും കുടുംബത്തെയും കാണാൻ ഗ്രൗണ്ടിന്റെ സമീപ പാതകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. ശ്രീധരീയം അധികൃതർ സ്വകാര്യ വാഹനത്തിൽ നേത്ര ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
മറ്റ് രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിലും പിന്നീട് നടത്തിയ ചികിത്സകൾ ഫലം കണ്ടില്ല. ഒടുവിൽ ആയുർവേദ നേത്ര ചികിത്സയുടെ പെരുമ അറിഞ്ഞ് ശ്രീധരീയം ആയൂർവേദ ആശുപത്രിയിൽ എത്തുകയായിരുന്നു. റോസ് മേരിയും കുടുംബവും ഏതാനും ദിവസം കൂത്താട്ടുകുളത്ത് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: