വടക്കാഞ്ചേരി: ഉയരയിടത്തില് പ്രകൃതിരമണീയതയുടെ കൗതുകക്കാഴ്ച. വിനോദസഞ്ചാരികളെ മാടിവിളിച്ച് ചാലിക്കുന്നും കൂമ്പന്‍പാറയും. പട്ടണ ഹൃദയത്തോട് ചേര്‍ന്ന പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഉയരയിടമായ ചാലിക്കുന്നിന്റെ നെറുകയില്‍ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.
പട്ടണം മുഴുവനും ചുറ്റുമുള്ള മലനിരകളും പരവതാനി കണക്കെയുള്ള പാടശേഖരങ്ങളുമൊക്കെ കാണാന്‍ കഴിയുന്ന കൂമ്പന്‍പാറക്ക് മുകളില്‍ കയറുന്നത് അല്പം ശ്രമകരമാണ്. പക്ഷെ മുകളിലെ കാഴ്ച നയനമനോഹരമായത് കൊണ്ട് തന്നെ കുട്ടികളും മുതിര്‍ന്നവരുമൊക്കെ കുടുംബത്തോടെ ഈ ഭീമന് പാറക്ക് മുകളിലെത്താറുണ്ട്.
ചുറ്റുമുള്ള വമ്പന്‍ വെള്ളപ്പാറകളിലും മറ്റും വിശ്രമിക്കാനെത്തുന്നവരും നിരവധി. കുന്നിന്റെ ഏറ്റവും നെറുകയിലെ കാഴ്ചകളും ആരെയും ആകര്‍ഷിക്കുന്നതാണ്. ജില്ലയുടെ നല്ലൊരു ഭാഗം മുഴുവന്‍ വീക്ഷിക്കാന്‍ കഴിയുന്ന പ്രദേശത്ത് ഫോട്ടോയെടുക്കാനും മറ്റും എത്തുന്നവരും നിരവധിയാണ്. ചാലിക്കുന്നിനു മുകളിലെ വൃക്ഷ സമ്പത്ത് നല്കുന്ന തണലും ഇവിടം തിരഞ്ഞെടുക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: