ഓസ്ട്രേലിയ: രണ്ട് വര്‍ഷം നീണ്ട കാലയളവിനുശേഷം അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്ട്രേലിയ. ഈമാസം 21 മുതല്‍ എല്ലാ അതിര്‍ത്തികളിലൂടെയും രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാന്‍ബറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
രാജ്യാന്തര ടൂറിസം രംഗത്തിന് ആവേശം പകര്‍ന്ന് കോവിഡ് ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ വാതിലുകള്‍ തുറന്നു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എല്ലാ അന്താരാഷ്ട്ര അതിര്‍ത്തികളും രാജ്യം അടച്ചിരുന്നത്. രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിച്ച ഏതുയാത്രക്കാരനും ഈമാസം 21 മുതല്‍ ഓസ്ട്രേലിയിലേയ്ക്ക് പ്രവേശിക്കാം. രാജ്യത്തേയ്ക്ക് യാത്രചെയ്യുന്നതിനുള്ള നിയന്ത്രണളില്‍ ഘട്ടം ഘട്ടമായി അയവുവരുത്തുകയായിരുന്നു സര്‍ക്കാര്‍. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ തൊഴിലാളികള്‍ക്ക് ക്വാറന്റൈന് മാനദണ്ഡങ്ങളില്‍ ആദ്യം ഇളവ് നല്കി.
ബബിള്‍ സര്‍വ്വീസുകള്‍ ആരംഭിച്ച രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായിരുന്നു ഈ ഇളവ്. ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് ഇളവ് നല്‍കിയത്. യാത്രാനിയന്ത്രണങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ”നിങ്ങള്‍ രണ്ട് ഡോസ് വാക്സിന് എടുത്തവരെങ്കില്‍ നിങ്ങള്‍ക്ക് ഓസ്ട്രേലിയിലേയ്ക്ക് സ്വാഗതം എന്നാണ് പ്രധാനമന്ത്രി പുതിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍. സര്‍ക്കാര്‍ തീരുമാനത്തെ രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ദരും വ്യവസായ പ്രമുഖരും സ്വാഗതം ചെയ്തു.
ഇപ്പോള്‍ രാജ്യത്തെ എല്ലാ വിമാവത്താവളങ്ങളിലേക്കും മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിനേറ്റഡ് യാത്രക്കാര്‍ക്ക് പ്രവേശിക്കാമെന്നാക്കിയിട്ടുണ്ട്. കോവിഡിന് മുമ്പ്, ഓസ്ട്രേലിയ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, ടൂറിസം വ്യവസായം വാര്‍ഷിക വരുമാനത്തില്‍ 120 ബില്യണ്‍ ഡോളറിലധികം (84.9 ബില്യണ്‍ ഡോളര്‍) സൃഷ്ടിക്കുകയും ഏകദേശം 5% തൊഴിലാളികള്‍ക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: