പഴയങ്ങാടി: പഴയങ്ങാടി പോലിസ് സ്റ്റേഷന് പരിധിയില്‍ രണ്ടാം ക്ലാസുകാരിയായ ബാലികയ്ക്ക് നേരെ നടന്ന പീഡനത്തില്‍ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നതായി സൂചന. സമൂഹ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവമാണ് പഴയങ്ങാടി പോലിസ് സ്റ്റേഷന് പരിധിയില്‍ നടക്കുന്നത്. മണല്‍ മാഫിയ സംഘങ്ങള്‍ പോലിസ് വാഹനങ്ങള്‍ ഉള്‍പെടെ അക്രമിച്ചതും പഴയങ്ങാടിയിലെ ഷോപ്പുകളില്‍ നിന്ന് പോലും കഞ്ചാവ് പിടിച്ച സംഭവങ്ങളും പട്ടാപ്പകല്‍ ജ്വല്ലറി മോഷണങ്ങളും മാടായിപ്പാറ, പഴയങ്ങാടി മേഖലകളില്‍ കഞ്ചാവ്, എംഡിഎംഎ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ സംഭവങ്ങളും ഉണ്ടായതിന് പിന്നാലെയാണ് ബാലികയ്ക്ക് നേരെ പീഡനമുണ്ടായത്.
രണ്ട് മാസം മുമ്പ് മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ബന്ധുക്കളായ ഇരുവരും എത്തിയാണ് പല സമയങ്ങളിലായി ബാലികയെ പീഡനത്തിനിരയാക്കിയത്. സ്കൂളിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രധാനാധ്യാപിക കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് നടന്ന സംഭവം പുറംലോകമറിയൂന്നത്. സംഭവം അറിഞ്ഞിട്ടും പ്രധാന അധ്യാപികയോ സ്കൂള്‍ അധികൃതരോ പോലിസിനേയോ സിഡബ്ല്യുസി അധികൃതരെയോ അറിയിക്കാത്തതും ഗുരുതരമായ നിയമലംഘനമാണ്. പ്രദേശത്തെ അറിയപ്പെടുന്ന വാദ്യകലാകാരനായ എം.പി. പ്രകാശന്, മാടായി കോളേജിലെ എസ്എഫ്ഐ നേതാവും കോളേജ് യൂനിയന്‍ ഭരണസമിതി അംഗവുമായ ഉപജിത്ത് ഉപേന്ദ്രന് (18) എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. പിതാവ് നല്കിയ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി രഹസ്യ മെഴിയും രേഖപ്പെടുത്തി. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് സിപിഎമ്മിന്റെ രാഷ്ട്രിയ സമ്മര്‍ദ്ധമാണ് എന്നാണ് വിലയിരുത്തല്‍.
സ്റ്റേഷന് പരിധിയില്‍പ്പെട്ട സ്ഥലത്ത് തന്നെ പ്രതികള്‍ ഇറങ്ങി നടക്കുന്നതും നാട്ടുകാര്‍ ഇരുവരെയും കാണുന്നതും സ്റ്റേഷനില്‍ അറിയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ പിടിക്കാന്‍ പറ്റാത്തതും പാര്‍ട്ടി ഇടപെട്ടതിന്റെ സൂചനയാണ്. അധികാര വര്‍ഗത്തിന്റെ തണലില്‍ കഴിയുന്ന എസ്എഫ്ഐ നേതാവിനെയും സിപിഎം പ്രവര്‍ത്തകനെയും പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. ഇതിനിടയിലാണ് ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നീക്കം നടത്തുന്നതായി സൂചന ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: