ബെംഗളൂരു: സ്കൂളില്‍ വരുമ്പോള്‍ ഹിജാബ് നിര്‍ബന്ധമായും ധരിയ്ക്കണം എന്ന പിടിവാശിയുള്ള കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിക്കുമെന്ന് കര്‍ണ്ണാടകത്തിലെ കോളെജ്. ഇവരെ പക്ഷെ പൊതു ക്ലാസ് മുറിയില്‍ ഇരുത്തില്ല. കോളെജ് അനുവദിക്കുന്ന യൂണിഫോം ധരിച്ച കുട്ടികളെ മാത്രമേ പൊതു ക്ലാസ് മുറികളില്‍ ഇരുത്തുകയുള്ളൂ.
കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ കുന്താപ്പുര ഗവ. പിയു കോളെജിന്റേതാണ് ഈ തീരുമാനം. 135 വര്‍ഷത്തെ ചരിത്രമുള്ള കോളെജിലെ പൊതുജനമധ്യത്തില്‍ ഇതിന്റെ പേരില്‍ ഇനിയും അപമാനിക്കാന്‍ അനുവദിക്കില്ലെന്നും പിയു കോളെജ് വികസന സമിതി വക്താവ് മോഹന്‍ദാസ് ഷെനോയ് പറഞ്ഞു. കോളെജിന് പുറത്ത് പ്രതിഷേധിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറി നല്‍കും. പക്ഷെ ഇവര്‍ കോളെജ് യൂണിഫോം ധരിയ്ക്കാന്‍ തയ്യാറായാല്‍ മാത്രമേ റഗുലര്‍ ക്ലാസ് മുറികളില്‍ പ്രവേശനം നല്‍കൂ.- അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ച ഒടുവിലത്തെ ചില ഫോട്ടോകളില്‍ മുസ്ലിം പെണ്‍കുട്ടികളില്‍ ചിലര്‍ ശരീരം മുഴുവന്‍ പൊതിഞ്ഞ ബുര്‍ഘ ധരിച്ച് കാമ്പസില്‍ എത്തിയതായി കാണാം. ഇവരെ കോളെജ് കാമ്പസില്‍ പ്രവേശിപ്പിച്ചു. അവര്‍ക്ക് പ്രത്യേക ക്ലാസ് മുറിയില്‍ പ്രവേശനം നല്കി. ഹിജാബ് പ്രശ്നം ഉണ്ടായതിന് ശേഷം ഈ കോളെജ് നിരന്തരം പൊതു സമൂഹത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. അതിനിടെ കോളെജ് പരിസരത്ത് നിന്നും രണ്ടു പെര ബോംബുകളോടെ പൊലീസ് പിടികൂടി. റജബ്, ഹാജി അബ്ദുള്‍ മജീദ് എന്നിവരെയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: