കൊച്ചി: ദിലീപിനും സംഘത്തിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ നിരാശരായി ക്രൈംബ്രാഞ്ച് സംഘം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിലീപിന്റെ മുഴുവന്‍ നീക്കങ്ങളും കൃത്യമായി പിന്തുടര്ന്ന് അന്വേഷണ സംഘം പദ്ധതികള്‍ തയാറാക്കി വരികയായിരുന്നു. ഹൈക്കോടതി വിധി പറയാനിരിക്കെ തിങ്കളാഴ്ച രാവിലെ തന്നെ പോലീസ് സംഘം ദിലീപിന്റെ വീട് പത്സസരോവരത്തിലും അനുജന് അനൂപിന്റെയും വീടുകള്‍ക്കു മുന്നില്‍ തമ്പടിച്ചിരുന്നു. കേസില്‍ പ്രതികളായ മറ്റുള്ളവരുടെ വീടുകളിലും ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
എന്നാല്‍, ഹൈക്കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ ക്രൈംബ്രാഞ്ച് സംഘം നിരാശരായി മടങ്ങുകയായിരുന്നു. പോലീസിന്റെ നടപടിക്കെതിരെ ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ദിലീപിനെതിരായി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കുന്നതിനു ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി പകര്‍പ്പ് ലഭിച്ചശേഷം മുന്നോട്ടുള്ള നടപടികള്‍ തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞതൊഴിച്ചാല് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരൊന്നും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: