വാന്‍കോര്‍: ഇന്ത്യയില്‍ നടന്ന കര്‍ഷകരുടെ പേരില്‍ തടന്ന ട്രാക്ടര്‍ സമരത്തെ പരസ്യമായി പിന്തുണച്ച രാഷ്ടത്തലവന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആണ്. കാനഡ പാര്‍ലമെന്റില്‍ പോലും വിഷയം ചര്‍ച്ചയായി. തുടര്‍ച്ചയായി ട്രൂഡോ പ്രസ്താവനകള്‍ ഇറക്കുക മാത്രമല്ല കര്‍ഷക സമരം തീര്‍ക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ വാദികളായ അവിടുത്തെ സിഖ് പാര്‍ലമെന്റ് അംഗങ്ങളുടെ സമ്മര്‍ദ്ദമാണ് അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ജസ്റ്റിന് ട്രൂഡോ ഇട്ടപെട്ടതിനു പിന്നില്‍. സിഖുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രധാനമന്ത്രി, ഇന്ത്യയെ വെറുപ്പിച്ചത് ലിബറല്‍ പാര്‍ട്ടിയില്‍ തന്നെ പ്രശ്നം ഉണ്ടാക്കി. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ശക്തമായ സഹായിയായ വ്യവസായ മന്ത്രി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ സിഖ് നവദീപ് ബെയ്ന്സിന് രാജി വെക്കേണ്ടി വന്നു.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവോയില്‍ ട്രൂഡോയുടെ കോവിഡ് നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ട്രക്കുകാര്‍ ദീര്‍ഘകാല സമരത്തിന്റെ സൂചനയായി കഴിഞ്ഞ ദിവസം ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു. സമരക്കാര്‍ ഇതില്‍ താമസിച്ചാണ് ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.
ട്രക്ക് സമരക്കാര്‍ പൊതു നിരത്തുകളില്‍ ടെന്റുകള്‍ കെട്ടിയതോടെ രഹസ്യ ഒളിത്താവളത്തില്‍ നിന്നും പുറത്തിറങ്ങാതെയിരിക്കുകയാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയുടെ വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ട്രൂഡോ നിലവില്‍ എവിടെയാണ് ഉള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് പോലും അറിയില്ല. സൈന്യത്തിന്റെ സുരക്ഷയിലാണ് അദേഹം കുടുംബവും ഇപ്പോള്‍ ഒളിത്താവളത്തില്‍ കഴിയുന്നത്.
പ്രധാനമന്ത്രി എവിടെ? എന്നുള്ള ഹാഷ്ടാഗ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ ട്രൂഡോയുടെ വിലയിടിക്കുന്ന പ്രവൃത്തിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച മാത്രം 2700 പുതിയ ട്രക്കുകളാണ് സമരത്തിനായി ഒട്ടാവയില്‍ വരിവരിയായി എത്തിയത്. തലസ്ഥാനനഗരിയില്‍ ട്രാഫിക് ദിവസങ്ങളായി പൂര്‍ണ്ണസ്തംഭനത്തിലാണ്. ട്രക്ക്്രൈ ഡവര്‍മാര്‍ നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന നയമാണ് അവരെ ട്രൂഡോ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുന്നത്. ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ അറിയപ്പെടുന്ന ട്രക്കുകാരുടെ ഈ സമരക്കൂട്ടായ്മയ്ക്ക് കാനഡയില്‍ വിവിധ തലങ്ങളില്‍ നിന്നും വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ കര്‍ഷകസമരത്തെ പരസ്യമായി ജസ്റ്റിന് ട്രൂഡോ പിന്തുണച്ചിരുന്നു. ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ പ്രധാന കേന്ദ്രവും കാനഡയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: