പത്തനംതിട്ട:ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും പകര്‍ന്നുനല്‍കിയ ദര്‍ശനങ്ങള്‍ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് ഗോവാഗവര്ണ്ണര് അഡ്വ.പിഎസ്,ശ്രീധരന്‍പിള്ള പറഞ്ഞു. നൂറ്റിപത്താമത് അയിരൂര്ചെറുകോല്പ്പുഴഹിന്ദുമതപരിഷത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈമഹാത്മാക്കള് മുന്നോട്ടുവച്ചകാര്യങ്ങളെപ്പറ്റി യഥോചിതം ചിന്തിക്കാന്‍ പുതിയതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിച്ചോ എന്ന വലിയൊരു ചോദ്യം സമസ്യയായി മുന്നിലുണ്ട്. ചട്ടമ്പിസ്വാമിയെക്കുറിച്ചുംശ്രീനാരായണഗുരുദേവനെക്കുറിച്ചും സ്വാമിവിവേകാനന്ദനും ടാഗോറും പറഞ്ഞത് എന്തുകൊണ്ട് അന്തരീക്ഷത്തില്‍ വിലയിച്ചുപോയി.അത് നമുക്ക് വരും തലമുറയ്ക്ക് പകര്ന്നുകൊടുക്കാന്കഴിഞ്ഞില്ല.ഇവയൊന്നും ചരിത്രത്തിന്റെയും കരിക്കുലത്തിന്റെയും ഭാഗമായില്ല. ഇനിയെങ്കിലും അതിന് ഇടയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഭാരതസംസ്ക്കാരം.ഭാരതത്തിന്റെ ഈകാഴ്ച്ചപ്പാടിനെപ്പറ്റിപുതിയ തലമുറയെ പഠിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ധര്‍മ്മം ഉണ്ടെങ്കില്‍ രാജാവ് വേണ്ട എന്ന് പഠിപ്പിച്ച നാടാണിത്.ധര്‍മ്മത്തിന്റെ ആധാരത്തില്സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയണം. രാജനൈതീകരംഗത്ത് ശത്രുത ഭാരതീയമല്ല.എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കണം.കൊള്ളേണ്ടത് കൊള്ളാനും,തള്ളേണ്ടത് തള്ളാനും വരുംതലമുറകളെ തയ്യാറാക്കാനും കൂടുതല്‍ വെളിച്ചം പകര്ന്നുനല്കാനും ഹിന്ദുമതപരിഷത്തിന് സാധിക്കട്ടെ എന്നും അഡ്വ.പിഎസ്.ശ്രീധരന് പിള്ള പറഞ്ഞു.
പമ്പാ മണല്‍പ്പുറത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 110ാമത്അയിരൂര്ചെറുകോല്പ്പുഴഹിന്ദുമതപരിഷത്തിന് തിരിതെളിഞ്ഞത്. വിദ്യാധിരാജ നഗറില്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രക്കും പന്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രക്കും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രക്കും സ്വീകരണം നല്കി. തുടര്‍ന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാക ഉയര്‍ത്തി.
അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്ക്കര്ക്കും സമാധിയായ അയിരൂര്‍സ്വദേശിയായ സ്വാമി നിത്യാനന്ദസരസ്വതിക്കും പരിഷത്ത് ആദരവ് അര്‍പ്പിച്ചു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അധ്യക്ഷനായി. ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയും വാഴൂര്‍ തീര്ത്ഥപാദാശ്രമാധിപതിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ജനങ്ങളില്‍ ആര്‍ഷസംസ്ക്കാരം പകര്‍ന്നുകൊടുക്കുകയാണ് ബിന്ദുമതപരിഷത്തിന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ പ്രഭാഷണം ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍വ്വഹിച്ചു. അഡ്വ.പ്രമോദ് നാരായണന് എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാലഗോകുലത്തിന്റെ ഗോകുലനിധിയുടെ ശബരിഗിരിജില്ലാ തല ഉദ്ഘാടനം അഡ്വ.പി.എസ്.ശ്രീധരന് പിള്ള ബാലഗോകുലം സംസ്ഥാനഅദ്ധ്യക്ഷന്‍ പ്രസന്നന് മാസ്റ്റര്‍ക്ക് നിധികൈമാറി നിര്‍വ്വഹിച്ചു. ഹിന്ദുമഹാസമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പരിഷത്ത് പത്രികയുടെ പ്രകാശനവും .ശ്രീധരന് പിള്ള നിര്‍വ്വഹിച്ചു.
വൈകിട്ട് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആധ്യാത്മിക പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: