അബുദാബി: വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയില്‍ പോസിറ്റീവായി വിദേശ യാത്ര മുടങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുടുംബമായോ തനിച്ചോ എത്തുന്നവരില്‍ പലര്‍ക്കും യാത്ര തുടരാനാവാതെ തിരിച്ചുപോകേണ്ടി വരുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്.
നിരവധി യാത്രക്കാരുടെ ജോലിയുടെ കാര്യവും ഇതുമൂലം അനിശ്ചിതത്ത്വതിലാണ്. മണിക്കൂറുകള്‍ വ്യത്യാസത്തില്‍ എടുക്കുന്ന പിസിആര്‍ ടെസ്റ്റുകളിലാണ് വിപരീത ഫലമെന്നതാണു വിരോധാഭാസം. റാപ്പിഡ് ടെസ്റ്റിന്റെ അന്യായ നിരക്കും പ്രവാസികള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. വിമാനത്താവളങ്ങളിലെ പരിശോധനയുടെ നിരക്ക് നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: