തിരുവനന്തപുരം : ദേശീയ തലത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ കേരളം 5-ാംസ്ഥാനം നേടി. കേന്ദ്ര പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മാര്‍ഗദര്‍ശനത്തില്‍ നടന്ന മത്സരത്തിലാണ് കേരളം ശ്രദ്ധ നേടിയത്. ഒന്ന് മുതല്‍ ആറാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ വിഭാഗത്തിലാണ് കേരളം കുട്ടികളെ പങ്കെടുപ്പിച്ചതിലും 80ശതമാനം മാര്‍ക്ക് നേടിയവരിലും ദേശീയ തലത്തില്‍ മുന്‍നിരയിലെത്തിയത്. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് തൊട്ടു പിന്നാലെയാണ് കേരളം എത്തിയത്.ആകെ മൂന്നു ലക്ഷ്തി പതിനായിരം കുട്ടികളാണ് ഒന്ന് മുതല്‍ 6-ാംക്ലാസ്സ് വരെയുള്ള രണ്ടാം വിഭാഗത്തില്‍ ദേശീയതലത്തില്‍ പങ്കെടുത്തത്.
ആദ്യമായാണ് കേരളം ഈ പരിസ്ഥിതി ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പര്യാ വരണ സംരക്ഷണ ഗതിവിധി വിഭാഗത്തിന്റെ വിദ്യാഭ്യാസ കാര്യ വിഭാഗ പ്രവര്‍ത്തകരാണ് ക്വിസ് മത്സരം ഓണ്‍ലൈന്‍ സംയോജനം നടത്തിയത്. എല്ലാവിഭാഗത്തിലുമായി 1975 സ്കൂളുകള്‍ പങ്കെടുത്തു. അഖിലേന്ത്യ തലത്തില്‍ 55000 വിദ്യാലയങ്ങളില്‍ നിന്നായി എട്ടര ലക്ഷം കുട്ടികളാണ് ക്വിസ് മത്സരത്തില്‍ പങ്കാളി ആയത്. ഇക്കോ മിത്രം മൊബൈല്‍ ആപ്പ് വഴി ആണ് സ്കൂളുകളും വിദ്യാര്‍ഥികളും പങ്കെടുത്തത്.
പ്രമുഖ ഗായിക അനുരാധ പോദ്വാള്‍ മുഖ്യഥിതി ആയിരുന്ന പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ കേന്ദ്രജലവായു മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ഗൗരി ശങ്കര്‍, സിബിഎസ് സി അക്കഡെമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മ നുവെല്‍, പര്യാവരണ സംരക്ഷണ ഗതിവിധി ദേശീയ സംയോജക് ഗോപാല്‍ ആര്യ എന്നിവര്‍ സാംബന്ധിച്ചു. ബഹുമതി പത്രം ഡിജിറ്റല്‍ ആയി എല്ലാവര്ക്കും ലഭിക്കുമെന്നു സംഘടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: