തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം. ഏഴ് കോടിയുടെ പദ്ധതിയില്‍ രണ്ടു കോടി രൂപപോലും മുടക്കിയിട്ടില്ല എന്ന് ആണ് പുറത്തു വരുന്ന വിവരം. അടുത്ത് നടക്കാനിരിക്കുന്ന നഗരസഭയുടെ മന്ദിരം പുതുക്കി പണിയാന്‍ ഈ സ്ഥലം കുടി ചേര്‍ക്കണമെന്ന് ഇരിക്കുകയാണ് നിലവിലെ കാര്‍ പാര്‍ക്കിംഗ് കോട്ടി ആഘോഷിച്ചു നടപ്പിലാക്കിയത്.
ഇതിലൂടെ കോടികള്‍ കമ്മീഷന് അടിക്കാന്‍ ആണ് മുന്‍മേയറും നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന് അടക്കമുള്ള സിപിഎം ജില്ലാ നേതാക്കളുടെ ശ്രമം. ഈ അഴിമതി അന്വേഷിക്കണമെന്നും, പാര്‍ക്കിംഗ് സൗകര്യം സൗജന്യമാക്കണം എന്നും ആവശ്യപ്പെട്ട് കൊണ്ടാണ് യുവമോര്‍ച്ച തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ച് യുവമോര്‍ച്ച നേതാക്കളായ പാപ്പനംകോട് നന്ദു, അഭിജിത്ത്, വിജീഷ് , കൈപ്പള്ളി വിഷ്ണുനാരായണന്‍ തുടങ്ങിയവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: