ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ കര്‍ണ്ണാക വിദ്യാഭ്യാസ നിയമത്തില്‍ കോളെജുകളില്‍ ധരിയ്ക്കേണ്ട യൂണിഫോമുകളെക്കുറിച്ച് വരെ പറഞ്ഞിട്ടുണ്ടെന്ന് ബിജെപി കൊടഗ് എംപി പ്രതാപ് സിംഹ. ഹിജാബിനെച്ചൊല്ലി ഉഡുപ്പി, കുന്ദാപുര കോളെജുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല വിദ്യാഭ്യാസം ആവശ്യമുള്ളവര്‍ അതിനെ പിന്തുടരുന്ന കോളെജുകളില്‍ പഠിയ്ക്കണം. എങ്കില്‍ അവര്‍ക്ക് മികച്ച ജോലിയും ഉറപ്പാക്കാം. – അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഹിജാബും ബുര്‍ഖയും സ്കള്കാപ്പും പൈജാമയും ധരിയ്ക്കണമെന്ന് വാശി പിടിക്കുന്നവര്‍ മദ്രസകളില്‍ പോയി പഠിക്കട്ടെയെന്നും ബിജെപി എംപി പ്രതാപ് സിംഹ പറഞ്ഞു. ചില സ്ഥാപിത ശക്തികള്‍ ഹിജാബ് പ്രശ്നത്തെ ദേശീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവരെ അണിനിരത്തി പ്രശ്നംകത്തിക്കാനാണ് പ്രതിപക്ഷനീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: