ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര അറിവിന്റെ അവസാനവാക്കായി പാര്‍ലമെന്റില്‍ കത്തിക്കയറുമ്പോള്‍ പല വാദങ്ങളും നുണയോ അതല്ലെങ്കില്‍ അറിവില്ലായ്മയോ ആണെന്ന് പുറത്തുവരികയാണ്. ഇതോടെ മഹുവ മൊയ്ത്രയുടെ വാദങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടുതുടങ്ങുകയാണ്.
ഏറ്റവുമൊടുവില്‍ ഫിബ്രവരി മൂന്നിന് അവര്‍ പാര്‍ലമെന്റില്‍ നടത്തിയ ജമ്മുകശ്മീരിന്റെ ഔദ്യോഗിക ഭാഷ സംബന്ധിച്ച പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതില്‍ പ്രധാനം കശ്മീരിലെ പത്രപ്രവര്ത്തകന് ആദിത്യ രാജ് കൗളിന്റെ ട്വിറ്റര്‍ പോസ്റ്റാണ്.
‘ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷ ഉറുദുവല്ലെന്ന് മഹുവ മൊയ്ത്ര മനസ്സിലാക്കണം. കശ്മീരിയും ദോഗ്രിയുമാണ് ഞങ്ങളുടെ (കശ്മീരികളുടെ) ഔദ്യോഗിക ഭാഷകള്‍. ജമ്മുകശ്മീരിലെ കേന്ദ്രഭരണപ്രദേശങ്ങളില്‍ ഭൂരിഭാഗം ആളുകളും ഹിന്ദി സംസാരിക്കും. അതുകൊണ്ട് ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ഹിന്ദി അടിച്ചേല്‍പ്പിച്ച ഭാഷയാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഉറുദു അടിച്ചേല്പിച്ച ഭാഷയാണെന്ന് പറയാം. ‘- ഇതായിരുന്നു ആദിത്യ കൗളിന്റെ ട്വിറ്റര്‍ പോസ്റ്റ്. ഇതില്‍ മഹുവ മൊയ്ത്രയുടെ സകല അവകാശവാദങ്ങളും പൊളിഞ്ഞു വീഴുന്നു.
കുറച്ചുപ്രസംഗിക്കാനറിയുന്നത് കൊണ്ട് എന്തും പറയാം എന്ന സ്ഥിതിയിലാണ് മഹുവ മൊയ്ത്ര. കഴിഞ്ഞ ദിവസം അനുവദിച്ച സമയമായ 13 മിനിറ്റ് നേരം സംസാരിച്ചുകഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തതിന് സ്പീക്കര്‍ക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍ സ്പീക്കര്‍ അനാവശ്യമായി ഇടപെട്ടു എന്ന വിമര്‍ശനമാണ് മഹുവ മൊയ്ത്ര പാര്‍ലമെന്റിന് പുറത്തുവന്ന ശേഷം പത്രപ്രവര്‍ത്തകരോട് കുറ്റപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: