ന്യൂദല്‍ഹി: 2022ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് മൂന്ന് സേനകളില്‍ ഏറ്റവും മികച്ച മാര്‍ച്ചിംഗ് സംഘമായി ഇന്ത്യന്‍ നാവികസേനയുടെ മാര്‍ച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തു. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത 12 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉത്തര്‍പ്രദേശിന്റെ നിശ്ചല ദൃശ്യം മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
2022ലെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യങ്ങൾ , മികച്ച മാർച്ചിംഗ് സംഘം എന്നിവയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് സേനാവിഭാഗങ്ങൾ, സിഎ പി എഫ് /മറ്റ് അനുബന്ധ സേനകൾ, വിവിധ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ,കേന്ദ്ര മന്ത്രാലയങ്ങൾ/ വകുപ്പുകൾ എന്നിവയിൽ നിന്നുള്ള മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വിധികർത്താക്കളുടെ മൂന്ന് പാനലുകളെ നിയോഗിച്ചിരുന്നു.
പാനലുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി,ഇന്ത്യൻ നാവികസേനയുടെ മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി സി ഐ എസ് എഫ് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നും ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യം മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നിശ്ചല ദൃശ്യങ്ങളെ സംയുക്തമായി ഏറ്റവും മികച്ചതായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഒമ്പത് നിശ്ചലദൃശ്യങ്ങൾ പരേഡിൽ പങ്കെടുത്തിരുന്നു. പ്രത്യേക സമ്മാന വിഭാഗത്തിൽ,ഭവന- നഗരകാര്യ മന്ത്രാലയത്തിന്റെ (CPWD) നിശ്ചല ദൃശ്യം തിരഞ്ഞെടുത്തു.
കൂടാതെ, ആദ്യമായി, MyGov പ്ലാറ്റ്‌ഫോമിലൂടെ, ജനപ്രിയ വിഭാഗത്തിലേക്ക് മികച്ച മാർച്ചിംഗ് സംഘത്തെയും മികച്ച നിശ്ചലദൃശ്യത്തെയും തെരഞ്ഞെടുക്കുന്നതിന് വോട്ടുചെയ്യാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു . 2022 ജനുവരി 25 മുതൽ 31 വരെയായിരുന്നു ഓൺലൈൻ വോട്ടെടുപ്പ്.
ജനപ്രിയ തിരഞ്ഞെടുപ്പ് അനുസരിച്ച്, മൂന്ന് സേനാവിഭാഗങ്ങളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമായി ഇന്ത്യൻ വ്യോമസേനയുടെ മാർച്ചിംഗ് സംഘം തിരഞ്ഞെടുക്കപ്പെട്ടു. സി എ പി എഫ് /മറ്റ് അനുബന്ധ സേനകളിൽ ഏറ്റവും മികച്ച മാർച്ചിംഗ് സംഘമെന്ന നിലയിൽ MyGov -വഴി ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് സിആർപിഎഫ് നാണ്.
ജനപ്രിയ വിഭാഗത്തിൽ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം ആയി മഹാരാഷ്‌ട്ര തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കിടയിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം ആയി വാർത്താവിനിമയ മന്ത്രാലയത്തിന്റെ/തപാൽ വകുപ്പിന്റെ നിശ്ചല ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: