പൂനെ : പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. യേര്‍വാഡ ശാസ്ത്രി നഗറിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ആറ് മൃതദേഹങ്ങളും പുറത്തെടുത്തു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടെ ഇനിയും ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധന നടത്തി വരികയാണ്.
ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമാണ്. മൃതദേഹങ്ങള്‍ പൂനെയിലെ സലൂണ്‍ ആശുപത്രിയിലേക്ക് മാറ്റി. ഏഴുപേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. നിര്‍മാണത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിത്സയില്‍ ഉള്ളവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദഹം ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: