ബെംഗളൂരു: മലയാള സിനിമ താരം കുഞ്ചാക്കോ ബോബന്റെ അവകാശവാദം തള്ളി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്). കര്‍ണാടകത്തില്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ തന്നെ പോസ്റ്റ്മാനായി ചിത്രീകരിച്ചുവെന്നായിരുന്നു അദേഹം അവകാശപ്പെട്ടത്. സംസ്ഥാനത്തെ സ്കൂളിലെ പാഠപുസ്തകങ്ങളിലൊന്നില്‍ പോലും അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ചിട്ടില്ലെന്ന് കെടിബിഎസ് വ്യക്തമാക്കി.
മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ണാടകത്തില്‍ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും പരിശോധിച്ചുവെന്നും എന്നാല്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകത്തിലും മലയാള നടന്റെ ചിത്രമില്ലെന്നും കെടിബിഎസ് പ്രസ്താവനയില്‍ പറഞ്ഞു. താന്‍ കര്‍ണാടകയില്‍ ഒരു സര്‍ക്കാര്‍ ജോലി കണ്ടെത്തി എന്ന തമാശ കലര്‍ന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന് പാഠപുസ്തകത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിഷയം വിവാദമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: