മാനേജ്മെന്റ് ഉന്നത വിദ്യാഭ്യാസത്തിന് ദേശീയ സ്ഥാപനങ്ങളില്‍ അവസരം. ദ്വിവത്സര ഫുള്‍ടൈം എംബിഎ, പിജിഡിഎം പ്രോഗ്രാമുകളിലേക്ക് ഇനി പറയുന്ന സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
* എന്‍ഐടി വാറങ്കല്‍: എംബിഎ-പ്രവേശനം എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദക്കാര്‍ക്ക് മാത്രം. 60% മാര്‍ക്കില്‍/ 6.5 സിജിപിഎ മതിയാകും. പ്രാബല്യത്തിലുള്ള ഐഐഎം-ക്യാറ്റ് /മാറ്റ് സ്കോര്‍ ഉണ്ടായിരിക്കണം. അപേക്ഷാ ഫീസ് 1600 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 800 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ. ചുരുക്കപ്പട്ടിക തയ്യാറാക്കി മാര്‍ച്ച് 28-30 വരെ ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. ഫലം ഏപ്രില്‍ 4 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. പ്രവേശനം അഖിലേന്ത്യാ അടിസ്ഥാനത്തിലാണ്. ഓണ്‍ലൈന്‍ അപേക്ഷ, കൂടുതല്‍ വിവരങ്ങള്‍ www.nitw.ac.in ല്‍.
* ആര്‍ജിഐപിടി അമേത്തി: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയില്‍ എംബിഎ, എംബിഎ പ്രോഗ്രാമില്‍ എനര്‍ജി, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, എച്ച്ആര്‍, ഓപ്പറേഷന്‍സ്, സ്പെഷ്യലൈസേഷനുകള്‍, യോഗ്യത-50% മാര്‍ക്കോടെ ബിരുദം. എംബിഎ, ബിസിനസ് അനലിറ്റിക്സിലേക്ക് ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കില്‍ 50% മാര്‍ക്കോടെ ബിഎസ് സി/ബികോം/ബിസിഎ/ബിഎ (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ബിരുദമുള്ളവന്‍ അപേക്ഷിക്കാം. ഈ രണ്ട് പ്രോഗ്രാമുകള്‍ക്കും, പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ഐഐഎം-ക്യാറ്റ് 2021/ എക്സിറ്റ്-2022/സിമാറ്റ്-2022/മാറ്റ്-2022/ജിമാറ്റ് 2021 സ്കോര്‍ നേടിയിട്ടുള്ളവരാകണം. അല്ലാത്തപക്ഷം ബിഇ/ബിടെക് ഒഴിഞ്ഞ യോഗ്യതാ പരീക്ഷകള്‍ക്ക് 65% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെയുണ്ടെങ്കില് അപേക്ഷിക്കാം. എസ് സി/എസ് ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്കിളവുണ്ട്. പ്രവേശന വിജ്ഞാപനം www.rgipt.ac.in ല്‍, ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 27 വരെ സമര്‍പ്പിക്കാം. അക്കാഡമിക് മികവ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
* ഐഐജമ്മു: എംബിഎ (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്) ജമ്മുവിലെ എയിംസ്, ഐഐടി എന്നിവയുടെ സഹകരണത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റാണ് (ഐഐഎം) കോഴ്സ് നടത്തുന്നത്. ഐഐഎം-ക്യാറ്റ് 2021 സ്കോറുള്ള ബിരുദധാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 28 വരെ അപേക്ഷകള്‍ സ്വീകരിക്കും. ക്യാറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്. പ്രവേശന വിജ്ഞാപനം, ബ്രോഷ്യര്‍ www.iimj.ac.in/mbahahm ല്‍.
* ഐസിഎആര്‍-എന്എഎആര്എം ഹൈദരാബാദ്: നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്മെന്റില്‍ പിജിഡിഎം-അഗ്രിബിസിനസ് മാനേജ്മെന്റ് കോഴ്സിലാണ് പ്രവേശനം. യോഗ്യത-അഗ്രികള്‍ച്ചര്‍/അനുബന്ധ വിഷയങ്ങളില്‍ 4 വര്‍ഷത്തെ ബിരുദവും ഐഐഎം-ക്യാറ്റ് 2021/ സിമാറ്റ്-2022 സ്കോറും. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് 1500 രൂപ. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപ. ക്യാറ്റ്/സിമാറ്റ് സ്കോര്‍, വ്യക്തിഗത അഭിമുഖം, സ്കില്‍ ടെസ്റ്റ്, പ്രസന്റേഷന്, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ https://naarm.org.in/pgo/mabhc ല്‍.
* എന്‍ഐആര്‍ഡിപിആര്‍ ഹൈദരാബാദ്: ഇവിടെ ഇനിപറയുന്ന രണ്ട് പ്രോഗ്രാമുകളിലാണ് പ്രവേശനം. ഗ്രാമവികസന മാനേജ്മെന്റ് മേഖലയില്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ്.
1) പിജിഡിഎം-റൂറല്‍ മാനേജ്മെന്റ്, രണ്ടുവര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാം. യോഗ്യത-50% മാര്‍ക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള പ്രാബല്യത്തിലുള്ള ഐഐഎം -ക്യാറ്റ്/ മാറ്റ്/എക്സിറ്റ്/അറ്റ്മ/സിമാറ്റ്/ ജിമാറ്റ് സ്കോറും.
2) പിജിഡി-റൂറല്‍ ഡവലപ്മെന്റ് മാനേജ്മെന്റ് (പിജിഡിആര്‍ഡിഎം), ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാം. യോഗ്യത-50% മാര്‍ക്കോടെ ബിരുദം.
എസ്സി/എസ്സി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 45% മാര്‍ക്ക് മതി. പ്രവേശന വിജ്ഞാപനം www.nirdpr.org.in ല്‍ അപേക്ഷകള്‍ ഏപ്രില്‍ 10 വരെ സ്വീകരിക്കും. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. കോഴ്സുകള്‍ ജൂലൈയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: